Wednesday, 25 March 2015

Anticipatory Income Statement 2015-16


ഫെബ്രുവരി മാസത്തെ ശമ്പളത്തില്‍ നിന്നും 2014-15 വര്‍ഷത്തെ ആദായ നികുതി തീര്‍ത്തും അടച്ചു കഴിഞ്ഞല്ലോ.  ഇനി മാര്‍ച്ച് മാസത്തില്‍ ആദായനികുതി  സംബന്ധമായി നമുക്ക് എന്തൊക്കെയാണ് ചെയ്യാനുള്ളത് എന്ന് പരിശോധിക്കാം.  ധനകാര്യവകുപ്പിന്‍റെ "നം. 70/എസ്റ്റാ-സി 3/14 ധന. തിയ്യതി 24-7-14" സര്‍ക്കുലറില്‍ മാര്‍ച്ച്‌ മാസം ചെയ്യേണ്ട കാര്യങ്ങള്‍ വ്യക്തമായി പറയുന്നുണ്ട്. സര്‍ക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക.  ഇതില്‍ മാര്‍ച്ച് മാസത്തെ ശമ്പളബില്‍ തയ്യാറാക്കുന്നതിന് മുമ്പായി  ഓരോ ജീവനക്കാരനും Anticipatory IncomeStatement ("പ്രതീക്ഷിത വരുമാനത്തിന്‍റെ സ്റ്റേറ്റ്മെന്‍റ്") തയ്യാറാക്കി DDO യ്ക്ക് നല്‍കണം എന്ന് പറയുന്നു.  Self Drawing Officer മാര്‍ ശമ്പള ബില്ലിനോടൊപ്പം ഇത് കൂടി ട്രഷറിയില്‍ നല്‍കണം.പുതിയ നിരക്ക് പ്രകാരമുള്ള ആദായ നികുതി കണക്കാക്കുന്നതിനും Anticipatory Income Statement ("പ്രതീക്ഷിത വരുമാനത്തിന്‍റെ സ്റ്റേറ്റ്മെന്‍റ്") തയ്യാറാക്കുന്നതിനുമുള്ള സോഫ്റ്റ്‌വെയറുകള്‍ ഇവിടെ പരിചയപ്പെടുത്തുകയാണ്.

Software to prepare ANTICIPATORY INCOME STATEMENT
"പ്രതീക്ഷിത വരുമാനത്തിന്‍റെ സ്റ്റേറ്റ്മെന്‍റ്" അനുസരിച്ച് അടുത്ത  വര്‍ഷം ഒടുക്കേണ്ട ആദായ നികുതിയുടെ 12ല്‍ ഒരു ഭാഗം മാര്‍ച്ച് മുതലുള്ള ഓരോ മാസവും ശമ്പള ബില്ലില്‍ കുറവ് ചെയ്യേണ്ടതുണ്ട്.
ബജറ്റില്‍ നിര്‍ദേശിച്ച പുതിയ നിരക്ക് പ്രകാരം ആണ് ആദായനികുതി കണക്കാക്കേണ്ടത്.  2015-16 വര്‍ഷത്തെ ആദായനികുതി നിരക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേത് തന്നെയാണ്.
ഇനി "പ്രതീക്ഷിത വരുമാനത്തിന്‍റെ സ്റ്റേറ്റ്മെന്‍റ്" തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ പറയാം. അരിയര്‍, ഗ്രേഡ്, മറ്റ് അലവന്‍സുകള്‍ എന്നിവ ഭാവിയില്‍ ലഭിച്ചേക്കും എന്ന പ്രതീക്ഷയില്‍ അവ ഇപ്പോള്‍ ആകെ വരുമാനത്തില്‍ കൂട്ടേണ്ടതില്ല.  അവ ലഭിക്കുമ്പോള്‍ അവ കൂടി കൂട്ടി "പ്രതീക്ഷിത വരുമാനത്തിന്‍റെ സ്റ്റേറ്റ്മെന്‍റ്" വീണ്ടും തയ്യാറാക്കി കൂടുതല്‍ ടാക്സ് അടയ്ക്കുകയാവും നല്ലത്. പ്രൊഫഷനല്‍ ടാക്സ്, ഭവനവായ്പയുടെ പലിശ, 80C, 80CCD, 80CCG, 80D, 80DD, 80DDB, 80E, 80U, 80EE മുതലായ വകുപ്പുകള്‍ പ്രകാരമുള്ള  പ്രതീക്ഷിക്കുന്ന എല്ലാ കിഴിവുകളും വിട്ടു പോകാതെ പരിഗണിക്കുക. പുതിയ ബജറ്റില്‍   80CCD (National Pension System- NPS),  80D (Mediclaim), 80DDB (Specified Diseases), 80DD (Disabled Dependant), 80U (Disabled Employee) എന്നീ വകുപ്പുകളിലാണ് മാറ്റങ്ങളുള്ളത്. അവയിലെ പുതിയ നിരക്കുകളും മറ്റും പരിശോധിക്കുമല്ലോ.  ഇനി 2015-16 വര്‍ഷത്തെ പ്രധാന  കിഴിവുകള്‍ ഇനി പറയാം.

1.HRA (Section 10(13A)

വാടകവീട്ടിൽ താമസിക്കുകയും ശമ്പളത്തിന്റെ (Pay +DA ) പത്തു ശതമാനത്തിൽ കൂടുതൽ വീട്ടുവാടക കൊടുക്കുകയും ചെയ്യുന്ന ജീവനക്കാർക്ക് മാത്രമാണ് HRA ഇനത്തിൽ കുറവ് ലഭിക്കാൻ അർഹത. ഇനി പറയുന്ന മൂന്ന് ഇനങ്ങളിൽ ഏറ്റവും കുറഞ്ഞത്‌ മാത്രമേ ഇളവായി ലഭിക്കൂ.
1- ആ വർഷം ലഭിച്ച HRA ,
2-ശമ്പളത്തിൻറെ (Pay+DA) 10% ത്തിലും കൂടുതലായി വീട്ടുവാടക കൊടുത്തത്.
3-ശമ്പളത്തിൻറെ 40%
(ഉദാഹരണമായി 3000 രൂപ ഒരു വർഷം HRA ലഭിക്കുന്ന ഒരാളുടെ ഒരു വർഷത്തെ ശമ്പളം 350000 രൂപ ആണെന്നിരിക്കട്ടെ. അയാളുടെ ശമ്പളത്തിന്റെ 10% 35000  ആണല്ലോ. അയാൾ ആ വർഷം 34000 വീട്ടുവാടക കൊടുത്തെങ്കിൽ ഇളവ് ഇല്ല.  37000 കൊടുത്തെങ്കിൽ 2000 രൂപ ഇളവ്. 70000 രൂപ കൊടുത്തെങ്കിൽ 3000 രൂപ ഇളവ് )
2- Professional Tax  (Section 16(iii)), Entertainment Allowance (Section 16(ii))
ആ വർഷം കൊടുത്ത തൊഴിൽ നികുതി കുറയ്ക്കാം.  കൂടാതെ ആ വർഷം ലഭിച്ച Entertainment Allowance ഗ്രോസ് സാലറിയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അതും കുറയ്ക്കാം.
Housing Loan Interest  (Section 24(b) )
സ്വന്തം താമസത്തിനായി വീട് നിർമ്മിക്കുന്നതിനോ വാങ്ങുന്നതിനോ റിപ്പയർ ചെയ്യുന്നതിനോ പുതുക്കി പണിയുന്നതിനോ എടുത്ത ലോണിന്റെ പലിശ നിബന്ധനകൾക്ക് വിധേയമായി കുറയ്ക്കാം.  ഇതിനായി പലിശ നൽകേണ്ട സ്ഥാപനത്തിൽ നിന്നും പലിശ സംഖ്യ, ലോണ്‍ എടുത്തതിന്റെ ഉദ്ദേശ്യം എന്നിവ കാണിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം.  വീടിന്റെ ഉടമസ്ഥാവകാശം ഉള്ള ജീവനക്കാർക്ക് മാത്രമേ ഈ കുറവിന് അർഹതയുള്ളൂ.
A .1-4-1999 ന് ശേഷം വീട് വാങ്ങുന്നതിനോ ഉണ്ടാക്കുന്നതിനോ എടുത്ത വായ്പയാണെങ്കിൽ പരമാവധി 2 ലക്ഷം രൂപ കുറവ് ലഭിക്കും.  രണ്ടു ലക്ഷം ഇളവു ലഭിക്കാൻ ലോണ്‍ എടുത്ത സാമ്പത്തിക വർഷം മുതൽ മൂന്നു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കിയിരിക്കണം.  ഇത് കാണിക്കാൻ ഒരു "Self  Declaration" നൽകിയാൽ മതിയാകും.
B. 1-4-1999 ന് മുമ്പ് എടുത്ത വായ്പയാണെങ്കിൽ പരമാവധി 30,000 രൂപ മാത്രമേ കുറവ് ലഭിക്കൂ.
C . റിപ്പയർ, പുനർനിർമ്മാണം എന്നിവയ്ക്ക് വേണ്ടി എടുത്ത ലോണ്‍ എന്ന് എടുത്തതാണെങ്കിലും  പരമാവധി ഇളവ് 30,000 രൂപയാണ്.
Chapter VI -A യിലെ കിഴിവുകൾ 
80 C 
നമുക്ക് ലഭിക്കുന്ന പ്രധാന കിഴിവായ Section 80 C പ്രകാരമുള്ള  കിഴിവുകൾ പരമാവധി 1,50,000 രൂപ വരെ Gross Total Income ത്തിൽ നിന്നും കുറയ്കാം. ആ വർഷം അടച്ച അല്ലെങ്കിൽ കൊടുത്ത തുക മാത്രമേ 80 C  പ്രകാരം കിഴിവായി ലഭിക്കൂ.
1. Provident Fund  ൽ നിക്ഷേപിച്ച subscription തുകയും അരിയറും കിഴിവായി അനുവദിക്കും. (ലോണിലേക്കുള്ള തിരിച്ചടവ് അനുവദിക്കില്ല)
2. LIC   യിൽ ജീവക്കാരന്റെയോ ഭാര്യ/ഭർത്താവിന്റെയോ മക്കളുടെയോ പേരിൽ അടച്ച പ്രീമിയം കിഴിവായി ലഭിക്കും. (1-4-2012 നു മുമ്പ് എടുത്ത പോളിസി ആണെങ്കിൽ പ്രീമിയം പോളിസിയുടെ 20 %ത്തിൽ കൂടരുത് എന്നും 1-4-2012 ശേഷം  എടുത്ത പോളിസി ആണെങ്കിൽ പ്രീമിയം പോളിസിയുടെ 10 % ത്തിൽ കൂടരുത് എന്നും വ്യവസ്ഥയുണ്ട്. അതായത് പരമാവധി അനുവദനീയമായ കിഴിവ് പോളിസിയുടെ 20%/ അല്ലെങ്കിൽ 10% വരെയാണ്.)
3. SLI,  GIS,  FBS  എന്നിവ.
4. വീട് നിർമ്മാണത്തിനോ വാങ്ങുന്നതിനോ എടുത്ത വായ്പയുടെ തിരിച്ചടവിൽ മുതലിലേക്കുള്ള ഭാഗം 80 C പ്രകാരം കിഴിവിന് അർഹമാണ്. എന്നാൽ റിപ്പയറിങ്ങിനോ പുനർനിർമ്മാണത്തിനോ എടുത്ത ലോണിന്റെ മുതലിലേക്കുള്ള തിരിച്ചടവ് അനുവദനീയമല്ല)
5. Scheduled Bank കളിലോ പോസ്റ്റ്‌ ഓഫീസിലോ  5 വർഷത്തിൽ കുറയാത്ത കാലത്തേക്കുള്ള സ്ഥിരനിക്ഷേപം.
6. Tution Fee - ജീവനക്കാരന്റെ പരമാവധി രണ്ടു കുട്ടികൾക്ക് വേണ്ടി അടച്ച Tution Fee ഇളവായി ലഭിക്കും. പ്രീ പ്രൈമറി ക്ലാസ് മുതലുള്ള ഇന്ത്യയിൽ പഠിക്കുന്ന ഏത് Full Time കോഴ്സും ആവാം. എന്നാൽ Tution Fee അല്ലാതെ മറ്റു ഫീസുകളൊന്നും ഇളവിന് അർഹമല്ല.
7. സ്വന്തം താമസത്തിനായി വീട് വാങ്ങുന്നതിനുള്ള Stamp Duty, Registration ഫീസ്‌ എന്നിവ.
8. സുകന്യ സമൃദ്ധി അക്കൗണ്ടിലെ നിക്ഷേപം 
ഇവ കൂടാതെ  അംഗീകരിച്ച Superanuation Fund , National Saving Certificate , LIC യുടെയും UTI യുടെയും Unit Linked Insurance Plan , നോട്ടിഫൈ ചെയ്ത Annuity Plan, നോട്ടിഫൈ ചെയ്ത Mutual Fund, ICICI, IDBI ,NABARD എന്നിവയുടെ Infrastructure Development Bond എന്നിവയിലെ നിക്ഷേപങ്ങളും Section 80 C പ്രകാരം ഇളവിന് അർഹമായ മറ്റു നിക്ഷേപങ്ങളും കുറയ്ക്കാം.
80C പ്രകാരം പരമാവധി 1,50,000 രൂപ വരെ കുറയ്ക്കാം.
80 CCC
LIC യുടെയോ മറ്റു അംഗീകൃത ഇൻഷുറൻസ് സ്ഥാപനങ്ങളിലെയോ പെൻഷൻ പദ്ധതികളായ Annuity Plan കളിലെ നിക്ഷേപം.
80 CCD(1)
National Pension System (NPS)  ത്തില്‍ തവണ   അടച്ച തുക 80CCD(1) പ്രകാരം കിഴിവ് ലഭിക്കും.  ഇത് ശമ്പളത്തിന്റെ (Pay +DA) യുടെ 10 % ത്തിൽ കൂടാൻ പാടില്ല. 
80C, 80CCC, 80CCD(1)എന്നിവയുടെ ആകെ കിഴിവ് പരമാവധി 1,50,000 രൂപ വരെയാണ്. ഇതിനു പുറമെ 80CCD(1) പ്രകാരം 50,000 രൂപ അധികകിഴിവും ഈ വര്‍ഷം മുതല്‍ ലഭിക്കും.  ഇനി പറയുന്ന എല്ലാ കിഴിവുകളുംഇതിന് പുറത്തുള്ളവയാണ്.
80CCD(2)
NPSലെ Employers Contribution വരുമാനത്തില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. ഇങ്ങിനെ ഉള്‍പ്പെടുത്തിയാല്‍ Employers Contribution പരമാവധി ജീവനക്കാരന്‍റെ ശമ്പള(Pay+DA)ത്തിന്റെ  10%  പരിധിയില്ലാതെ 80CCD(2) പ്രകാരം കുറയ്ക്കാം.
80 CCG
നോട്ടിഫൈ ചെയ്ത Equity Saving Scheme കളിലെ നിക്ഷേപത്തിന് അനുവദിക്കുന്ന കിഴിവാണ് ഇത്.  ഈ വകുപ്പ് പ്രകാരമുള്ള കിഴിവിന് അർഹമായ പദ്ധതിയാണ് Rajiv Gandhi Equity Saving Scheme. നിക്ഷേപത്തിന്റെ പകുതി തുകയ്ക്കുള്ള കിഴിവ് പരമാവധി 25,000 രൂപ വരെ ലഭിക്കും. നിക്ഷേപം നടത്തിയ ശേഷം തുടർച്ചയായ 3 സാമ്പത്തിക വർഷത്തിനുള്ളിൽ ഏതെങ്കിലും ഒരു വർഷം ഈ കിഴിവ് claim ചെയ്യാം.  ഈ നിക്ഷേപം 3 വർഷത്തേക്ക് ലോക്ക് ചെയ്തതായിരിക്കണമെന്നും ജീവനക്കാരന്റെ Gross Total Income 12 ലക്ഷത്തിൽ കൂടരുതെന്നും നിബന്ധനയുണ്ട്.
80 D (Health Insurance Premium)
ജീവനക്കാരൻറെയോ ഭർത്താവ് അല്ലെങ്കിൽ ഭാര്യയുടെയോ മക്കളുടെയോ പേരിൽ അംഗീകൃത ഇൻഷുറൻസ് കമ്പനികളിൽ അടച്ച Health Insurance പ്രീമിയം,  പരമാവധി 25,000 രൂപ വരെ കിഴിവ് ലഭിക്കും. ഇതിൽ ഏതെങ്കിലും ഒരാളുടെ പ്രായം 60 വയസ്സ് പൂർത്തിയായെങ്കിൽ പരമാവധി തുക 30,000 ആണ്. ജീവനക്കാരനോ ഭാര്യയ്ക്കോ മക്കൾക്കോ നടത്തിയ Preventive Health Check up നായി നല്കിയ തുകപരമാവധി 5000 രൂപയും 80D പ്രകാരം കിഴിവിന് പരിഗണിക്കും.  ഇവർക്കുള്ള ആകെ കിഴിവ് 25,000 അല്ലെങ്കിൽ 30,000 കവിയാൻ പാടില്ല.
ഇത് കൂടാതെ ജീവക്കാരന്റെ മാതാപിതാക്കളുടെ പേരിൽ അടച്ച Health Insurance പ്രീമിയത്തിനു മറ്റൊരു 25,000 കൂടെ ഇളവ് ലഭിക്കും.  ഇവരിലൊരാൾ സീനിയർ സിറ്റിസണ്‍ ആണെങ്കിൽ കിഴിവ് പരമാവധി 30,000 വരെ ആവാം.
 മാതാപിതാക്കൾക്ക് നടത്തിയ Preventive Health Check up 5000 രൂപ വരെ 80D പ്രകാരമുള്ള കിഴിവിന്  അർഹമാണ്.  ഇവർക്കുള്ള ആകെ കിഴിവ് 25,000 അല്ലെങ്കിൽ 30,000 കവിയാൻ പാടില്ല.
Health Insurance  പ്രീമിയം നേരിട്ട് പണമായി നൽകാതെ മറ്റെതെങ്കിലും വഴി (Cheque, DD etc) നൽകിയതാവണം .  Health Check up ന് പണം നേരിട്ട് നൽകിയതാവാം.
Health Insurance ഇല്ലാത്ത 80 വയസ്സില്‍ കൂടുതലുള്ള മാതാപിതാക്കളുടെ ചികിത്സാചെലവ് പരമാവധി 30,000 വരെ ഇളവ് ലഭിക്കും.
80 DD - (For Disability of dependants with disability)
ജീവനക്കാരന്റെ ശാരീരിക, മാനസിക വൈകല്യമുള്ള ഭാര്യ / ഭർത്താവ് , മക്കൾ, മാതാപിതാക്കൾ , സഹോദരങ്ങൾ എന്നിവരുടെ ചികിത്സ, ശുശ്രൂഷ, ട്രെയിനിംഗ്, പുനരധിവാസം എന്നിവയ്ക്ക് വേണ്ടി ചെലവഴിച്ചാലും ഇവരുടെ സംരക്ഷണത്തിനായി ഇൻഷുറൻസ് കമ്പനികളിലെ ഇതിനായുള്ള അംഗീകൃത സ്കീമുകളിൽ നിക്ഷേപിച്ചാലും 80DD പ്രകാരം കിഴിവ് ലഭിക്കും.
ചെലവഴിച്ച തുക എത്രയായാലും 75,000 രൂപയാണ് കിഴിവ് ലഭിക്കുക.  80 % ത്തിൽ കൂടുതൽ വൈകല്യം ഉണ്ടെങ്കിൽ 1,25,000 രൂപ കിഴിവ് ലഭിക്കും.
 ഇതിനായി Medical Authority യിൽ നിന്നും സർട്ടിഫിക്കറ്റ് ഹാജരാക്കണം.  Autism, Cerebral palsy , Multiple Disability എന്നിവയ്ക്ക് Form 10IA യിൽ ആണ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത്.
80U (For Employee with disability)
സാമ്പത്തിക വർഷത്തിലെ  ഏതെങ്കിലും കാലത്ത് ജീവനക്കാരന് Disability ഉണ്ടെന്നു ഒരു Medical Authority സർട്ടിഫൈ ചെയ്തെങ്കിൽ അയാൾക്ക്‌ 50,000 രൂപ കിഴിവ് ലഭിക്കും.  75,000 രൂപ എന്ന നിശ്ചിത തുകയാണ് ഇളവ്.  അല്ലാതെ ചെലവഴിച്ച തുകയല്ല.  കടുത്ത വൈകല്യം ഉള്ള ആളാണെങ്കിൽ (Above 80 % disability) 1,25,000 രൂപ ഇളവുണ്ട്.  80DD യിലേതു പോലെ തന്നെ ഇവിടെയും സർട്ടിഫിക്കറ്റ് ഹാജരാക്കണം.  Disability താല്ക്കാലികമാണെങ്കിൽ പുതിയ സാമ്പത്തിക വർഷം വീണ്ടും പുതിയ സർട്ടിഫിക്കറ്റ്  ഹാജരാക്കണം.
80 DDB (For Medical treatment of specified diseases)
ജീവനക്കാരൻ,  ഭർത്താവ് അല്ലെങ്കിൽ  ഭാര്യ, മക്കൾ, മാതാപിതാക്കൾ, സഹോദരങ്ങൾ എന്നിവരിൽ ആർക്കെങ്കിലും ഉള്ള പ്രത്യേക രോഗങ്ങൾക്കുള്ള ചികിത്സാചെലവ് 80DDB പ്രകാരം കിഴിവ് അനുവദിക്കും.
Neurological diseases (dementia , chorea , motor neuron disease , ataxia , parkinson disease etc ) , malignant cancer , aids , chronic renal failure , hemophilia , thalassemia എന്നിവയുടെ ചികിത്സാചെലവുകൾക്കാണ് അർഹതയുള്ളത്.  40,000 രൂപയാണ് പരമാവധി ലഭിക്കാവുന്ന കിഴിവ്.  എന്നാൽ രോഗി Senior Citizen ആണെങ്കിൽ  60,000 രൂപ വരെ കിഴിവ് ലഭിക്കും.  രോഗി 80 വയസ്സില്‍ കൂടുതല്‍ ഉള്ള ആളാണെങ്കില്‍ 80,000 വരെ കിഴിവുണ്ട്.  ഓരോ രോഗങ്ങൾക്കും സ്പെഷ്യലൈസ് ചെയ്ത ഡോക്ടറിൽ നിന്നും Form 10- I  യിൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം.  Reimburse ചെയ്തെങ്കിൽ അത് കഴിച്ചേ ഇളവ് ലഭിക്കൂ.
80 E  (Interest for loan for higher education )
ഭർത്താവ് / ഭാര്യയുടെയോ മക്കളുടെയോ താൻ ലീഗൽ ഗാർഡിയൻ ആയ കുട്ടികളുടെയോ ഉന്നതവിദ്യാഭ്യാസത്തിന് ബാങ്കിംഗ് സ്ഥാപനങ്ങളിൽ നിന്നോ ചാരിറ്റബിൾ സ്ഥാപനങ്ങളിൽ നിന്നോ എടുത്ത വായ്പയുടെ പലിശയായി അടച്ച സംഖ്യ 80U പ്രകാരം കിഴിവ് ലഭിക്കും.പലിശ അടച്ചു തുടങ്ങിയ വർഷം മുതൽ ഏഴ് വർഷക്കാലമാണ് ഈ കിഴിവ് ലഭിക്കുക.  Higher Secondary Examination ന് ശേഷം പഠിക്കുന്ന കോഴ്സുകളെയാണ് Higher education എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.  80E പ്രകാരമുള്ള കിഴിവിന് പരിധി ഇല്ല.
80 G (Donations to notified Funds and charitable institutions)
ചില Notified Fund കളിലേക്കും Charitable Institution കളിലേക്കും നൽകിയ സംഭാവന 80G പ്രകാരം കിഴിവ് ലഭിക്കും.  ശമ്പളത്തിൽ നിന്നും കുറയ്ക്കുന്ന ടാക്സ് (TDS) കണക്കാക്കുന്നതിന്  ഇത് പരിഗണിക്കില്ല.  Income Tax Return സമർപ്പിക്കുന്ന അവസരത്തിൽ അതിൽ കാണിച്ച് ഇളവ് നേടാം.  (ചില Notified Fund കളിലേക്ക് സ്ഥാപനം വഴി ശേഖരിച്ച സംഭാവന TDS ന് പരിഗണിക്കും.)
80GGC
80GGC പ്രകാരമുള്ള കിഴിവ് TDS ന് പരിഗണിക്കില്ല.  Income Tax Return സമർപ്പിക്കുന്ന അവസരത്തിൽ കിഴിവ് കാണിക്കാം. Representation of the People Act ന്റെ Section 29A പ്രകാരം രജിസ്റ്റർ ചെയ്ത പാർട്ടികൾക്ക് നൽകിയ സംഭാവന കിഴിവ് ലഭിക്കും.  കാഷ് ആയി നല്കിയ സംഭാവന പരിഗണിക്കില്ല. Cheque , DD, Credit card , Internet banking എന്നിവയിലൂടെ നൽകിയതാവാം.  സംഭാവന പൂർണ്ണമായി കിഴിവിന് പരിഗണിക്കും.
80TTA
ബാങ്ക് , കോ -ഓപ്പറേറ്റീവ് ബാങ്ക് , പോസ്റ്റ്‌ ഓഫീസ് എന്നിവിടങ്ങളിലെ SB Account  കളിൽ നിന്നും ലഭിച്ച പലിശ നിങ്ങൾ Gross Total Income ത്തിൽ കൂട്ടിയിട്ടുണ്ടെങ്കിൽ മാത്രമേ ഈ കിഴിവിന് അർഹതയുള്ളൂ.  പരമാവധി 10,000 രൂപ കിഴിവായി ലഭിക്കും.

SSLC 2015 - Answer Keys



ENGLISH

Prep. By: Prasanth P.G.,H.S.A. (Eng), G.H.S.S. Kottodi, Kasaragod (Dist)



MATHS
Prep. By:ബാബുരാജ്. പി , പി.എച്.എസ്.എസ് പന്തല്ലൂര്‍ , മലപുറം ജില.
Prep. By: Sunny P O, GHS Thodiyoor, Karunagappilly, Kollam
Prep. By: Binoy Philip, GHSS Kottodi

Prep. By: PRABHAKARAN P R,GHSSMATHAMANGALAM, KANNUR
Prep. By: Gigi Varughese H.S.A (maths), St Thomas HSS Eruvellipra, Thiruvalla



CHEMISTRY
Prep. By: Hashim K P, Mas Coaching Centre, Malappuram
Prep. By: Ravi P & Deepa D, HSS Peringod

Prep. By: സുദര്‍ശന്‍. കെ. പി, K.Y.H.S.S ATHAVANAD


PHYSICS
Prep. By: Shaji A, GHSS Pallickal


BIOLOGY
Prep. By: A.M.KRISHNAN, GHSS KOTTODI, KASARAGOD.

Prep. By:അഞ്ജന എസ്
St Annes G H S Edathuruthy



SOCIAL SCIENCE


Question Paper

Prep. By:Alice Mathew, HSA (SS), Govt. HS Vechoor, Vaikom, Kottayam.
Prep. By: AKSHAYAN K. H.S.A. KMHSS KUTTOOR NORTH, MALAPPURAM

Friday, 20 March 2015

SSLC ഗണിതം 2015


ഞ്ഞ നിമിഷംമുതല്‍, അതിന്റെയും മറ്റുവിഷയങ്ങളുടേയുമൊക്കെ ഉത്തരസൂചികകളും വിലയിരുത്തലുകളുമാവശ്യപ്പെട്ടുകൊണ്ടുള്ള കമന്റുകളുടേയും മെയിലുകളുടേയുമൊക്കെ കുത്തൊഴുക്കായിരുന്നൂ. അവയില്‍ ഭൂരിഭാഗവും, ഇത്തവണ പരീക്ഷയെഴുതുന്ന കുട്ടികളുടേതായിരുന്നൂവെന്നതാണ് ഏറ്റവും ഗൗരവമായി തോന്നിയത്. A+ പ്രതീക്ഷിച്ചിരുന്നവര്‍ക്ക്, അത് കിട്ടില്ലേയെന്ന ആശങ്ക മറ്റുവിഷയങ്ങളുടെ അവസാനവട്ട തയ്യാറെടുപ്പുകളെപ്പോലും ബാധിച്ചേക്കുമെന്ന ചിന്തയില്‍ നിന്നാണ്, എല്ലാ സൂചികകളും വിലയിരുത്തലുകളുമൊക്കെ, എല്ലാപരീക്ഷകളും കഴിയുന്ന ഇന്ന് മതിയെന്ന സുദൃഢ തീരുമാനത്തിലേക്ക് മാത്‍സ് ബ്ലോഗിനെ എത്തിച്ചത്. ഒട്ടേറെപ്പേര്‍, പരീക്ഷകഴിഞ്ഞയുടന്‍തന്നെ, അതാതുവിഷയങ്ങളുടെ ഉത്തരസൂചികകള്‍ തയ്യാറാക്കി അയച്ചിരുന്നു. അവയില്‍ നിന്നും തെരഞ്ഞടുക്കപ്പെട്ട കുറച്ചെണ്ണം വലതുവശത്തെ 'SSLC 2015 Answer Keys'എന്ന ഗാഡ്ജറ്റില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. അവയൊന്നും പരിപൂര്‍ണ്ണമാകില്ലായെന്നും, നമുക്ക് ചര്‍ച്ചചെയ്യാന്‍ മാത്രമുള്ളതാണെന്നുമുള്ള ഒരു ധാരണ വച്ചുപുലര്‍ത്തുന്നത് നന്നായിരിക്കും.

ഒരവസരത്തില്‍, സജീവമായ ഇടപെടലുകള്‍കൊണ്ട് നമ്മെ വിസ്മയിപ്പിച്ചിരുന്ന ഹിതയുടേയും കണ്ണന്‍മാഷിന്റേയും പാലക്കാട് ബ്ലോഗ് ടീം തിരിച്ചെത്തുന്നുവെന്ന സന്തോഷവും മറച്ചുവെയ്ക്കുന്നില്ല. ഈ പോസ്റ്റിന്റെകൂടെ,ഗണിതപരീക്ഷയെക്കുറിച്ചുള്ള കണ്ണന്‍മാഷിന്റെ അവലോകനവും പാലക്കാട് ബ്ലോഗ് ടീമിന്റെ ഉത്തരസൂചികയും ആണുള്ളത്.


കണ്ണന്‍സാറിന്റെ അവലോകനം

ഇത്തവണത്തെ ഗണിതശാസ്ത്ര ചോദ്യപേപ്പര്‍, എല്ലാ വിഭാഗത്തില്‍പെട്ട കുട്ടികളേയും പരിഗണിക്കുവാന്‍ ശ്രമം നടത്തിയിട്ടുണ്ട്. എങ്കിലും മിടുക്കരെ അല്‍പം കുഴക്കിയ പരീക്ഷയായിരുന്നൂവെന്ന് പറയാം. മുന്‍വര്‍ഷങ്ങളിലെ ചോദ്യപാറ്റേണില്‍ നിന്നും കുറച്ചുവ്യത്യസ്തമായ രീതിയില്‍ ചോദ്യങ്ങളുണ്ടായപ്പോള്‍, ഒറ്റനോട്ടത്തില്‍ അല്‍പം കഠിനമെന്ന് കുട്ടികള്‍ പറഞ്ഞേക്കാം. അവസാനഷീറ്റിലെ ചോദ്യങ്ങള്‍ ചെയ്തുതീര്‍ക്കാന്‍ കുട്ടികള്‍ക്ക് വേണ്ടത്ര സമയം ലഭിച്ചുകാണണമെന്നില്ല. 17,19,21 ചോദ്യങ്ങളുടെ അവസാനഭാഗത്തിലെ കാഠിന്യം അല്‍പം കുറക്കാമായിരുന്നു.

മൂല്യനിര്‍ണ്ണയ സമയത്ത് ഉദാരമനോഭാവം കാണിക്കാതെയിരുന്നാല്‍ A+ കാരുടെ എണ്ണത്തില്‍ കുറവുണ്ടാകുമെന്ന് സംശയമില്ല. ക്ലാസ്മുറികളിലെ പ്രവര്‍ത്തനങ്ങള്‍ ഇത്രയും ഉയര്‍ന്ന നിലവാരത്തിലേക്ക് എത്താത്തതും , കുട്ടികളുടെ അടിസ്ഥാനഗണിതത്തിലെ പോരായ്മയും ഇതിന് പ്രധാനകാരണമാണ്.

1, 6, 19 ചോദ്യങ്ങള്‍ സമാന്തരശ്രേണികളില്‍ നിന്നായി്രുന്നു. ഈ ചോദ്യങ്ങളെല്ലാം തന്നെ കുട്ടികള്‍ ചെയ്തുശീലിച്ചവയായിരുന്നു. എന്നാല്‍ 19 ന്റെ c, d ഭാഗങ്ങള്‍ ചെയ്ത് 5 സ്കോറും നേടാന്‍ എല്ലാവര്‍ക്കും കഴിയണമെന്നില്ല.

16, 22 ചോദ്യങ്ങള്‍ പ്രതീക്ഷിച്ച നിര്‍മ്മിതികള്‍ തന്നെയാണ്. ശരാശരിയില്‍ താഴെ നില്‍ക്കുന്ന കുട്ടിക്കുപോലും സന്തോഷം പകരുന്നവ. ഒരു ജയം മാത്രമാണ് ലക്ഷ്യമെങ്കില്‍, ഈ രണ്ടുചോദ്യങ്ങള്‍തന്നെ ആ ലക്ഷം നിവര്‍ത്തിക്കും.

7, 8 ചോദ്യങ്ങള്‍ വൃത്തങ്ങള്‍ എന്ന അധ്യായത്തില്‍ നിന്നാണ്. 7 ലെ മൂന്നുസ്കോറും നേടുന്നവര്‍ കുറവായിരിക്കും. 8 മിടുക്കരെ വരെ ഇരുത്തി ചിന്തിപ്പിച്ചിരിക്കും. ചോദ്യരീതിയില്‍ അല്പം മാറ്റം വരുത്തിയിരുന്നൂവെങ്കില്‍ കൂടുതല്‍ ഭംഗിയുള്ളതും ഏറെപ്പേര്‍ക്ക് മാര്‍ക്ക് നേടാന്‍ കഴിയുന്നതുമാകുമായിരുന്നു. 60 ഡിഗ്രീ കോണളവില്‍ തിരിയുമെന്നും 15 സെ മീ ഉയരത്തിലാണ് അടയാളം എന്നുമെഴുതിയവര്‍ കുറവായിരിക്കും.

3, 15 ചോദ്യങ്ങള്‍ രണ്ടാംകൃതി സമവാക്യങ്ങളില്‍ നിന്നാണ്. 3 ചെയ്തുശീലിച്ചതരമാണെങ്കില്‍, 15 , A+കാരെ ലക്ഷ്യം വെയ്ക്കുന്നതും. ശരാശരിക്ക് മുകളില്‍ നില്‍ക്കുന്നവര്‍പോലും ശരിയാക്കണമെന്നില്ല.

20 ത്രികോണമിതിയില്‍ നിന്നാണ്. മുഴുവന്‍ സ്കോറും നേടാന്‍ വലിയ പ്രയാസമൊന്നുമില്ല.

4, 14 ചോദ്യങ്ങള്‍ സൂചകസംഖ്യകളെ ആസ്പദമാക്കിയാണ്. 4 എല്ലാത്തരം കുട്ടികളേയും പരിഗണിച്ചപ്പോള്‍ 14 ആശയങ്ങള്‍ ശരിയായി ഗ്രഹിച്ചവര്‍ക്ക് പ്രയാസമുണ്ടാക്കിയില്ല.

സാധ്യതകളുടെ ഗണിതത്തില്‍ നിന്നും വന്ന ചോദ്യം 9 താരതമ്യേന എളുപ്പമായിരുന്നു.

ചോദ്യം 18 തൊടുവരകളില്‍ നിന്നായിരുന്നു. സദൃശത്രികോണങ്ങളുടെ ആശയങ്ങളിലൂടെ വന്ന് PQ ന്റെ നീളം കണ്ടെത്താന്‍ മിടുക്കര്‍ വരേ ബുദ്ധിമുട്ടിയിരിക്കും. വളരേ നിലവാരം പുലര്‍ത്തിയ ഈ ചോദ്യം ചെയ്യാന്‍ അടിസ്ഥാന ആശയങ്ങള്‍ നന്നായി ഗ്രഹിക്കണം.

ബഹുപദങ്ങളില്‍ നിന്നുള്ള 2, 10 ചോദ്യങ്ങള്‍ കുട്ടികള്‍ക്ക് ആശ്വാസത്തിന് വകനല്‍കി.

ജ്യാമിതിയും ബീജഗണിതവും എന്ന യൂണിറ്റില്‍നിന്നുള്ള 17, 21 എന്നീ ചോദ്യങ്ങളില്‍ 17 C അല്പം കഠിനമായി. 21 നിലവാരം പുലര്‍ത്തി. 5 സ്കോറും നേടാന്‍ മിടുക്കര്‍വരേ വലഞ്ഞുകാണും.

വ്യത്യസ്തതയോടെ അവതരിപ്പിക്കപ്പെട്ട മധ്യമം പലരും തെറ്റിച്ചുകാണും. കുട്ടികളുടെ എണ്ണം വീണ്ടും കൂട്ടി തെറ്റിച്ചുകാണാനാണ് സാധ്യത. മാധ്യത്തില്‍, വിഭാഗമാധ്യം ദശാംശമായത് ശരാശരിക്കാരെ കുഴക്കും.

ചോദ്യം 11 ഘനരൂപങ്ങളില്‍ നിന്നും. a, e എന്നിവ 20 സെ മീ ആണെന്ന് കണ്ടെത്തി വ്യാപ്തം കാണാന്‍ കുട്ടികള്‍ പ്രയാസപ്പെട്ടുകാണും. ചോദ്യം 13, മുഴുവന്‍ സ്കോറും നേടാന്‍ കഴിയുന്നതും ചെയ്തുശീലിച്ചതുമാണ്.

17, 21 ചോദ്യങ്ങളുടെ മൂന്നാം ഉപചോദ്യങ്ങള്‍ മാര്‍ക്കിനനുസരിച്ച് സമയബന്ധിതമായി എഴുതിത്തീര്‍ക്കാന്‍ കഴിയാത്തവിധത്തിലുള്ളതാണ്. മൂല്യനിര്‍ണ്ണയസമയത്ത് ഒന്നോരണ്ടോ മാര്‍ക്കിന് ഉയര്‍ന്നഗ്രേഡ് നഷ്ടമാകുന്ന കുട്ടികള്‍ക്ക്, ഗ്രേഡ് ഉയര്‍ത്തിനല്‍കി ഈ പ്രശ്നം പരിഹരിക്കുമെന്ന് പ്രതീക്ഷിക്കാം.

എല്ലാത്തരം കുട്ടികളേയും പരിഗണിച്ചുതയ്യാറാക്കിയ ചോദ്യപേപ്പറാണ് ഇത്തവണത്തേത്. ചോദ്യപേപ്പറിന്റെ പാറ്റേണില്‍ അല്‍പ്പം വ്യത്യസ്തത വരുത്തിയും കുട്ടികളിലെ ഗണിത ആശയങ്ങള്‍ സമഗ്രമായി വിലയിരുത്തുന്ന രീതിയിലുള്ളതുമായ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയ ചോദ്യകര്‍ത്താവ് അഭിനന്ദനമര്‍ഹിക്കുന്നു.


Answer Key (Palakkad Maths Blog Team)

Answer Key Prepared by Palakkad Maths Blog Team

Tuesday, 17 March 2015

SSLC Maths Exam 2015...എളുപ്പമായിരുന്നോ?

ഇന്നലെ നടന്ന എസ് എസ് എല്‍ സി ഗണിതപരീക്ഷാ പേപ്പര്‍ എങ്ങിനെയുണ്ടായിരുന്നു?
പേപ്പര്‍ കണ്ടില്ലേ‍? ഇതാ ഇവിടെയുണ്ട്.
A+ പ്രതീക്ഷിച്ച കുട്ടികളില്‍ പലര്‍ക്കും നിരാശപ്പെടേണ്ടിവരുമെന്ന് ഭൂരിഭാഗം പേരില്‍ നിന്നും കേള്‍ക്കുന്നു. എന്നാല്‍ വളരേ നിലവാരമുള്ളതും, അര്‍ഹതയുള്ളവര്‍ക്കുമാത്രം A+ സമ്മാനിക്കുന്നതെന്ന സാമൂഹ്യനീതി ഉള്‍ക്കൊള്ളുന്നതുമായ പേപ്പറായിരുന്നുവെന്നുള്ള മറുവാദക്കാരും രംഗത്തുണ്ട്!
നിങ്ങളുടെ അഭിപ്രായമെന്താണ്?

Monday, 16 March 2015

Chemistry Physics 2015 ( Post Updated with CHEMISTRY Question Paper)


കൊല്ലംജില്ലയിലെ കുളത്തൂപ്പുഴയിലെ ടെക്നിക്കല്‍ ഹൈസ്കൂള്‍ അധ്യാപകനായ നസീര്‍സാര്‍ പതിവുകള്‍ തെറ്റിക്കുന്നില്ല. കഴിഞ്ഞ ദിവസവും ഇന്നലേയുമായിനടന്ന ടിഎച്ച്എസ്എല്‍സി ഫിസിക്സ് , കെമിസ്ട്രി പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ (മലയാളം ഇംഗ്ലീഷ് മീഡിയങ്ങള്‍) പരീക്ഷകഴിഞ്ഞയുടന്‍തന്നെ സ്കാന്‍ ചെയ്ത് അയച്ചുതന്നിരിക്കുകയാണ്. അടുത്തദിവസങ്ങളിലെ എസ്എസ്എല്‍സി ഫിസിക്സ് പരീക്ഷയുടെ അവസാനവട്ട തയ്യാരിപ്പുകാര്‍ക്ക്, അവ എത്രമാത്രം പ്രയോജനപ്പെടുമെന്ന് പറഞ്ഞറിയിക്കേണ്ടതില്ലല്ലോ?
തീര്‍ന്നില്ല! അദ്ദേഹം ഫിസിക്സിനും കെമിസ്ട്രിക്കുമായി തയ്യാറാക്കി സംപ്രേഷണം ചെയ്യപ്പെട്ട വീഡിയോ പാഠങ്ങളും ഈ പോസ്റ്റിലുണ്ട്.

THSLC മലയാളം മീഡിയം CHEMISTRY Question Paper 2015



THSLC മലയാളം മീഡിയം PHYSICS Question Paper 2015



THSLC ENGLISH MEDIUM PHYSICS Question Paper 2015


PHYSICS 1


PHYSICS 2


PHYSICS 2 (cont'd)


PHYSICS 3


PHYSICS 5


Physics ഒന്നും രണ്ടും യൂണിറ്റിലെ വീഡിയോ പാഠങ്ങള്‍ ഇവിയെ ഉണ്ട്

CHEMISTRY 1



CHEMISTRY 2



CHEMISTRY 3



CHEMISTRY 5



CHEMISTRY 6



CHEMISTRY 7


Thursday, 12 March 2015

ബെന്നിസാറിന്റെ A+വിന്നറും...പിന്നെ ഒരു മാപ്പിളപ്പാട്ടും..!


2013 ല്‍ മാത്‌സ് ബ്ലോഗ് പ്രസിദ്ധപ്പെടുത്തി, കേരളത്തിലെമ്പാടും പ്രസിദ്ധിയാര്‍ജ്ജിച്ച ഒരു കെമിസ്ട്രി പോസ്റ്റായിരുന്നൂ
ബെന്നിസാറിന്റെ A+ വിന്നര്‍.

അതിന്റെ മലയാളം വേര്‍ഷനും ഉത്തരങ്ങളുമായിരുന്നൂ കമന്റുകളിലൂടെയും ഫോണിലൂടേയും നേരിട്ടും ഒരുപാടുപേര്‍ക്ക് വേണ്ടിയിരുന്നത്. ഏതായാലും ഉത്തരങ്ങള്‍ ബെന്നിസാര്‍ തന്നെ ഇപ്പോള്‍ നല്‍കുന്നു. എറണാകുളം ജില്ലയിലെ ചോറ്റാനിക്കര വിഎച്ച്എസ്എസ്സില്‍ നിന്നും സ്ഥലംമാറി ഇപ്പോള്‍ ജില്ലയിലെ തന്നെ അമ്പലമുഗള്‍ എച്ച്എസ്എസ്സില്‍ ജോലിചെയ്യുന്ന അദ്ദേഹത്തിന്റെ ഈ നിസ്വാര്‍ത്ഥ പ്രയത്നത്തിന് പതിനായിരക്കണക്കിന് പത്താംക്ലാസ് മക്കളുടെയും രക്ഷിതാക്കളുടേയും അധ്യാപകരുടേയും നിസ്സീമമായ സ്നേഹം മാത്രമേയുള്ളൂ പകരം തരാന്‍...
ഉത്തരങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

ഓര്‍ഗാനിക് സംയുക്തങ്ങളുടെ പേരുകള്‍ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കാന്‍, രസകരമായ മാപ്പിളപ്പാട്ട് രൂപത്തിലുള്ള ഈ ഗാനമൊന്നു കേട്ടുനോക്കൂ... അയച്ചുതന്നിരിക്കുന്നത് മലപ്പുറം ജില്ലയിലെ ചെറുകുളമ്പ ഐകെടിഎച്ച്എസ്എസ്സിലെ അബ്ദുല്‍ജലീല്‍ സാറാണ്. പഠനം പാല്‍പ്പായസമാക്കാന്‍ ഇതുപോലുള്ള പാട്ടുകള്‍ക്ക് കഴിയില്ലേ? മെച്ചപ്പെടുത്തലുകള്‍ക്ക് സ്വാഗതം!

പാട്ടുകേള്‍ക്കാന്‍ താഴേയുള്ള പ്ലേബട്ടണില്‍ ക്ലിക്ക് ചെയ്യൂ



Tuesday, 10 March 2015

യാത്രയയപ്പിന്റെ ആഘോഷങ്ങളിൽ ആലോചിക്കാവുന്ന 'സ്വീകരണങ്ങൾ'




വേനൽ

വേനൽ കടുക്കുന്നതോടെ
പഴയ അദ്ധ്യാപകർ എല്ലാം വിരമിക്കുന്നു.
പഴയൊരു ജൂണിൽ പെരുമഴയിൽ
മുളപൊട്ടി വിരിഞ്ഞ് ഓരില ഈരിലയായി
ചെറുശാഖകൾ വിടർത്തി
പൂവിട്ട് മെല്ലെ പൂത്തുലഞ്ഞ്
കായും കനിയുമായി
തണലും തളിർപ്പും നൽകി
കിളിക്കൂടും ഊഞ്ഞാലും ഒരുക്കി .....
വിളഞ്ഞ വിത്തുകൾ നാടാകെ
പാറ്റിവിതറി പുതുമുളകൾ പ്രാ‌‌ർഥിച്ച് ....

വേനൽ കടുക്കുന്നതോടെ
പഴയ അദ്ധ്യാപകർ എല്ലാം വിരമിക്കുന്നു.


വർഷാവസാനം റിട്ടയർമെന്റുകളുടെ ആഘോഷങ്ങളാണ്`. യാത്രയയക്കപ്പെടുന്നവരുടെ പെരുമകൾ , അവർ പിരിഞ്ഞുപോകുമ്പോൾ ഉണ്ടാക്കപ്പെടുന്ന നികത്താനാവാത്ത വിടവുകൾ , അവർ ചെയ്ത നന്മകൾ ഒക്കെ പലരും പലപാട് ആവർത്തിക്കുന്ന - അനുസ്മരിക്കുന്ന ആഘോഷങ്ങൾ. നല്ലതു തന്നെ . പൂജ്യപൂജ ശ്രേയസ്കരമാണല്ലോ. മാത്രമല്ല, യാത്രയയപ്പുസമ്മേളനങ്ങളിൽ സമൂഹത്തിലെ വിവിധമേഖലകളിൽ നിന്നുള്ളവർ ഇവരുടെ മേന്മകൾ അനുസ്മരിക്കുമ്പോൾ ഇവരിൽ നിന്നു സമൂഹത്തിന്ന് ലഭിച്ച സേവനങ്ങളുടെ കണക്കെടുപ്പായി അതു മാറുന്നു. ചെറിയ / വലിയ പോരായ്മകൾ ചൂണ്ടിക്കാണിക്കപ്പെടുകയും ചെയ്യുന്നില്ല. പിരിഞ്ഞുപോകുന്നവരെ വേദനിപ്പിക്കാതിരിക്കുക എന്നത് സാംസ്കാരികമായ ഒരു മൂല്യബോധത്തിൽ നിലകൊള്ളുന്നു.

എന്നാൽ, പുതിയതായി ചേരുന്നവരുടെ കാര്യത്തിൽ ഇതുപോലുള്ള ചടങ്ങുകൾ പൊതുവെ നമ്മുടെ സമൂഹത്തിൽ ഇല്ല. പുതിയതായി ചേർന്നവരെ അവർ ചേർന്നു എന്നുപോലും സമൂഹം തിരിച്ചറിയുന്നത് വളരെ വൈകിയാണ്`. [ ആദ്യശമ്പളം കിട്ടിയാൽ സഹപ്രവർത്തകർക്കിടയിൽ മധുരം വിളമ്പുന്നുണ്ട് എന്നൊക്കെ ശരി ! ] നാട്ടിലെ സ്കൂളിൽ പുതിയ ടീച്ചർ, കൃഷിഭവനിൽ പുതിയ ഓഫീസർ, ഹെൽത്ത് സെന്ററിൽ പുതിയ ഡോക്ടർ, ഗ്രാമപഞ്ചായത്തിൽ പുതിയ സെക്രട്ടറി, പുതിയ വിദ്യാഭ്യാസ ഓഫീസർ, സ്റ്റേഷനിൽ പുതിയ പോലീസുകാർ .... ഇങ്ങനെ വിവിധ ഇടങ്ങളിൽ പുതിയതായി ചേരുന്നവരെ വളരെക്കഴിഞ്ഞേ ജനം അറിയുന്നുള്ളൂ. വന്നു ചേരുന്ന പുതിയവരുടെ കാര്യവും അങ്ങനെത്തന്നെ. നാടിനേയും നാട്ടാരേയും വളരെ ക്കഴിഞ്ഞേ അറിയുന്നുള്ളൂ. യാത്രയയപ്പുവേളയിലെ ചടങ്ങുകൾ ഈ സംഗതിയുമായി കൂട്ടി ആലോചിക്കാൻ തോന്നുകയാണ്`.

യാത്രയയപ്പ് പൊതുവെ സ്ഥാപനം കേന്ദ്രീകരിച്ചാണ്`സംഘടിക്കപ്പെടുന്നത്. എന്നാൽ സ്വീകരണ പരിപാടി ഗ്രാമപഞ്ചായത്ത് തലത്തിൽ ആവണം. പഞ്ചായത്തിൽ ആവർഷം പുതുതായി ചേരുന്നവർക്ക് - ജൂൺ -ജൂലായ്... [ സൗകര്യം പോലെ ] ഒരു സ്വീകരണ സമ്മേളനം ഉണ്ടാവണം. പുതിയതായി സർവീസിൽ ചേരുന്നവരെ മുഴുവൻ പങ്കെടുപ്പിക്കണം. സമൂഹത്തിലെ വിവിധ തുറകളിലെ പ്രധാനപ്പെട്ടവരൊക്കെ അവരെ സ്വീകരിക്കാൻ ഉണ്ടാവണം. നാടിനെ കുറിച്ച്, സമൂഹത്തിന്റെ അവസ്ഥയെ കുറിച്ച്, വിവിധ സ്ഥാപനങ്ങളെ കുറിച്ച് നിലവിലുള്ള അവസ്ഥകൾ, സാധ്യതകൾ, നാടിന്റെ വികസനപരമായ ആവശ്യങ്ങൾ, അഭിലാഷങ്ങൾ എന്നിവയെ കുറിച്ച് വ്യക്തമായ ഒരു ചിത്രം രൂപപ്പെടുത്താൻ പുതിയവർക്ക് ഇവിടെ വെച്ച് ആവണം. എന്തെല്ലാം സഹായസഹകരണങ്ങൾ ലഭ്യമാകുമെന്ന ധാരണ അവർക്ക് ഉണ്ടാവണം. പരസ്പരം നല്ല സേവനം സാധ്യമാക്കാനുള്ള വാതിലുകൾ തിരിച്ചറിയുകയും തുറക്കപ്പെടുകയും വേണം. നല്ല തയ്യാറെടുപ്പോടെ സംഘാടനം ചെയ്താൽ ' സ്വീകരണങ്ങൾ ' കുറേകൂടി നാടിന്ന് ഗുണം ചെയ്യുന്നതാക്കി മാറ്റാൻ ഇതുകൊണ്ട് കഴിയില്ലേ ? അതത് ഗ്രാമപഞ്ചായത്ത് ചുമതലക്കാരുമായി ഇന്നു തന്നെ നമുക്ക് ഇതിനുവേണ്ട ഏർപ്പാടുകൾ ആലോചിക്കാമല്ലോ.

ആദ്യ 'സ്വീകരണത്തിൽ 3-4 വർഷം വരെ സർവീസിൽ കയറിയവരെ പങ്കെടുപ്പിക്കാം. തുടക്കമല്ലേ. പിന്നീട് അതത് വർഷം കയറിയവർ മതി. ഒരു ഗ്രാമപഞ്ചായത്തിൽ ആദ്യ യോഗത്തിൽ 40-45 പേർകാണും. തുടർന്ന് 10-15 ഉം. ഒരു മുഴുവൻ ദിവസ പരിപാടിയായി ആലോചിക്കണം .
നന്നായി പ്ളാൻ ചെയ്യണം. നാടിന്റെ വികസന സ്വപ്നം വ്യക്തമായി [ വിദ്യാഭ്യാസം, ആരോഗ്യം, നിർമ്മാണപ്രവർത്തനങ്ങൾ, ക്രമസമാധാനം... ] അവതരിപ്പിക്കണം. ഇതൊക്കെയും അതത് ഗ്രാമപഞ്ചായത്തുകളുടെ വികസനപദ്ധതികളുമായി ഒത്തുപോകുന്നതാവണം.
പുതിയ ആളുകൾക്ക് അവരവരുടെ സേവന മേഖലയുമായി വേണ്ട ബന്ധം , കാഴ്ചപ്പാട് , കടമകകൾ , നാടിന്റെ നാളെയെക്കുറിച്ചുള്ള സ്വപ്നം... വ്യക്തമായി ബോധ്യപ്പെടുത്തുന്ന രീതിയിൽ വേണം. പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ഒരു ദിവസം ഇതിനായി നീക്കിവെക്കുന്നത് ഒരിക്കലും നഷ്ടമാവില്ല . വളരെ പുതുമയുള്ള 'സ്വീകരണം ' ഒരുക്കുന്നതോടെ സംസ്ഥാനത്തു തന്നെ മാതൃകയാക്കാം.

Friday, 27 February 2015

SSLC 2015 - Model QPs



പരപ്പനങ്ങാടി സ്വദേശി നൗഷാദ്മാഷ് ഇത്തവണയും, ഇരു മീഡിയങ്ങളിലായി കുറച്ചു മാതൃകാ ചോദ്യപേപ്പറുകള്‍ അയച്ചുതന്നിട്ടുണ്ട്. എസ് എസ് എല്‍ സി പരീക്ഷയ്ക്കുവേണ്ടിയുള്ള അവസാനവട്ട ഒരുക്കങ്ങള്‍ക്ക് ഇവയൊരു മുതല്‍ക്കൂട്ടാകുമെന്ന് മുന്നനുഭവങ്ങളുടെ വെളിച്ചത്തില്‍ ഉറപ്പിക്കാം.
CLICK HERE TO GET THE PACK

Sunday, 22 February 2015

SSLC IT EXAMINATION (Post Updated with Theory and Practical Notes)




ഐടി പരീക്ഷയ്ക്ക് സഹായകമായ, വിപിന്‍ മഹാത്മ തയ്യാറാക്കിയ തിയറി, പ്രാക്ടിക്കല്‍ നോട്ടുകള്‍ ചേര്‍ത്ത് ഈ പോസ്റ്റ് അപ്‌ഡേറ്റ് ചെയ്യുന്നു.
IT Theory Notes

IT Practical Notes

ഒരുപാട് പേര്‍ ഒരുപാട് നാളായി കാത്തിരിക്കുന്നൂ "മഹാത്മാ"യുടെ വീഡിയോ പാഠങ്ങള്‍ക്കായി! ഒരുപക്ഷേ, മാത്‌സ് ബ്ലോഗിന്റെ ഏറ്റവും ആവശ്യക്കാരുള്ള പോസ്റ്റ്.
കഴിഞ്ഞവര്‍ഷത്തെ എസ്എസ്എല്‍സി ഐടി പരീക്ഷയടക്കമുള്ള ഹൈസ്കൂള്‍ ക്ലാസ്സുകളിലെ ഐടി പ്രാക്ടിക്കല്‍ പരീക്ഷ പാല്‍പ്പായസമാക്കുന്നതില്‍, ഈ മനുഷ്യന്റെ അധ്വാനത്തിന് വലിയ പങ്കുണ്ടായിരുന്നു. വിവിധ മാതൃകാചോദ്യങ്ങള്‍, എങ്ങനെ ചെയ്യണമെന്നതിന്റെ വീഡിയോ ചോദ്യങ്ങള്‍ക്ക്, തന്റെ മനോഹരശബ്ദവും, ഇന്ന് വളരേ അപൂര്‍വ്വമായി മാത്രം കാണപ്പെടുന്ന നിസ്വാര്‍ത്ഥ സ്നേഹവും മിക്സ് ചെയ്ത്, വീണ്ടുമൊരു അത്ഭുതം കാണിക്കുകയാണ് സുഹൃത്ത് വിപിന്‍കുമാര്‍. സംശയങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളുമൊക്കെ ഒരുപാട് പ്രതീക്ഷിക്കുന്നു.
ഇങ്ക് സ്കേപ്പ്


ഒന്ന്


രണ്ട്

മൂന്ന്

നാല്

അഞ്ച്


ടുപി ടുഡി മാജിക്

ഒന്ന്

രണ്ട്

മൂന്ന്

നാല്


ഡാറ്റാബേസ്

ഒന്ന്


സ്പ്രെഡ്‌ഷീറ്റ്

ഒന്ന്

രണ്ട്


വേഡ് പ്രോസസര്‍ (മെയില്‍ മെര്‍ജ്)

ഒന്ന്


ജിയോജെബ്ര

ഒന്ന്


ക്യൂ ജിസ്

ഒന്ന്


കോംപോസര്‍

ഒന്ന്


പൈത്തണ്‍

ഒന്ന്

Monday, 16 February 2015

Raspberry pi


സംസ്ഥാനത്തെ ഗവണ്‍മെന്റ്/ഗവണ്‍മെന്റ് എയ്‌ഡഡ് ഹൈസ്കൂളുകളിലെ എട്ടാംക്ലാസ്സുകാര്‍ക്കായി, കുറച്ചുനാളുകള്‍ക്കുമുമ്പ് ഒരു പ്രോഗ്രാമിംഗ് അഭിരുചി പരീക്ഷ നടത്തിയിരുന്നത് ഓര്‍മ്മയിലില്ലേ? അതില്‍ ആദ്യമൂന്നു സ്ഥാനക്കാര്‍ക്ക് വിദഗ്ദപരിശീലനം വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു.ഓരോ സ്കൂളില്‍ നിന്നും ഒന്നാംസ്ഥാനക്കാരായി വന്ന മിടുക്കര്‍ക്ക്, സമ്മാനമായി ലഭിക്കാന്‍ പോകുന്നത് ഒരു റാസ്ബെറി പൈ കമ്പ്യൂട്ടറാണ്.ഈ വരുന്ന 21ന് രാവിലെ 9.30ന് എല്ലാജില്ലകളിലും സാഘോഷം ഇതിന്റെ വിതരണം നടക്കും. സംസ്ഥാനതല ഉത്ഘാടനം എറണാകുളം ജില്ലയിലെ പറവൂര്‍ വ്യാപാരഭവന്‍ ആഡിറ്റോറിയത്തില്‍ വെച്ച് അന്നേദിവസം ബഹു.മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും. എന്താണ് റാസ്‌ബെറി പൈ?


എന്താണ് റാസ്‌ബെറി പൈ?

ഒരു ക്രെഡിറ്റ് കാര്‍ഡിന്റെ വലിപ്പമുള്ള ഒരു ബോര്‍ഡില്‍ ഒതുങ്ങുന്ന കമ്പ്യൂട്ടറാണ് റാസ്ബെറി പൈ. യു.കെയിലെ റാസ്ബെറി പൈ ഫൗണ്ടേഷന്‍ ഇത് വികസിപ്പിച്ചത്. 2012 ഫെബ്രുവരി 29നാണ് ഇവന്റെ ജനനം. വിദ്യാലയങ്ങളില്‍ അടിസ്ഥാന കമ്പ്യൂട്ടര്‍ ശാസ്ത്രം പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് റാസ്ബെറി പൈ നിര്‍മ്മിച്ചിരിക്കുന്നത്.ഒരു എസ്ഡി കാര്‍ഡ് ഉപയോഗിച്ചാണ് റാസ്ബെറി പൈയില്‍ ഓപ്പറേറ്റിംഗ് സിസ്റ്റം ബൂട്ട് ചെയ്യുന്നത്. ഫയലുകള്‍ സൂക്ഷിക്കാനുള്ള സംഭരണസ്ഥലമായും ഈ എസ്ഡി കാര്‍ഡ് ഉപയോഗിക്കപ്പെടുന്നു.ഡെബിയന്‍ അടിസ്ഥാനമായുള്ളതും ആര്‍ച്ച് ലിനക്സ് അടിസ്ഥാനമായുള്ളതുമായ രണ്ട് ലിനക്സ് വിതരണങ്ങള്‍ റാസ്ബെറി പൈയില്‍ ഉപയോഗിക്കാനായി റാസ്ബെറി പൈ ഫൗണ്ടേഷന്‍ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ ഫെഡോറ അടിസ്ഥാനമായ പൈഡോറ, എക്സ്ബിഎംസി ക്കായി റാസ്പ്ബിഎംസി എന്നിങ്ങനെ വിവിധ ലിനക്സ് വിതരണങ്ങളും റാസ്ബെറി പൈയില്‍ പ്രവര്‍ത്തിക്കും.
പെത്തന്‍ പ്രോഗ്രാമിംഗിന് ആവശ്യമായ എല്ലാ ഉപകരണങ്ങളും റാസ്ബെറി പൈയില്‍ ഉപയോഗിക്കാനായി ലഭ്യമാണ്. കൂടാതെ സി, ജാവ, പേള്‍ തുടങ്ങിയ പ്രോഗ്രാമിംഗ് ഭാഷകളും ഇതില്‍ കൈകാര്യം ചെയ്യാന്‍ കഴിയും.

(വിവരങ്ങള്‍ക്ക് കടപ്പാട് :വിക്കിപീഡിയ)

Monday, 9 February 2015

ഒരുക്കം 2015


സംസ്ഥാന വിദ്യാഭ്യാസ വകുപ്പു പുറത്തിറക്കുന്ന ഒരുക്കം പഠനസഹായിയുടെ ഈ വര്‍ഷത്തെ പതിപ്പാണ് ഇന്നത്തെ പോസ്റ്റ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കുന്ന ഒരുക്കം പഠനസഹായികള്‍ കുട്ടികള്‍ക്ക് ഏറെ പ്രയോജനപ്പെടാറുണ്ട്. ഒരുക്കം പഠനസഹായിയുടെ ഈ വര്‍ഷത്തെ പതിപ്പുകള്‍ താഴെ നല്‍കിയിട്ടുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം
  1. Malayalam
  2. English
  3. Hindi
  4. Sanskrit
  5. Arabic
  6. Urudu
  7. Physics
  8. Chemistry
  9. Biology
  10. Social Science
  11. Maths
ഒരുക്കം 2014 ഒരുക്കം 2013

SSLC IT Exam Sample questions 2015

Practical - Malayalam : English : Kannada : Tamil

Theory Malayalam | English | Kannada| | Tamil

Saturday, 7 February 2015

SSLC 2015 - Model QPs (Mukulam - KANNUR) Updated with Physics SS and Biology


എസ് എസ് എല്‍ സി പരീക്ഷാ തയ്യാറെടുപ്പിനായി, ഭാഷാവിഷയങ്ങളുടെ ചോദ്യമാതൃകകളാവശ്യപ്പെട്ടുകൊണ്ട്, ഒരുപാടുപേര്‍ മെയിലയക്കുന്നുണ്ട്. ഭാഷാവിഷയങ്ങളോട് എന്താണിത്ര വിവേചനമെന്നൊക്കെയാണ് ഭാഷ്യം!
ഇതാ കണ്ണൂര്‍ നിന്നും സുരേഷ് കെ സാര്‍ അയച്ചുതന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ "മുകുളം" മോഡല്‍ പരീക്ഷാ ചോദ്യപേപ്പറുകള്‍.
മലയാളം, മലയാളം രണ്ട്, അറബി, സംസ്കൃതം, ഉറുദു, ഇംഗ്ലീഷ്, ഹിന്ദി, ഗണിതം, സോഷ്യല്‍സയന്‍സ്,കെമിസ്ട്രി എന്നീ ഭാഷാപേപ്പറുകള്‍ ഡൗണ്‍ലോഡ് ചെയ്തെടുത്ത് നോക്കി അഭിപ്രായങ്ങള്‍ പങ്കുവെക്കൂ..

മലയാളം ഒന്ന്



മലയാളം രണ്ട്



സംസ്കൃതം



അറബിക്



ഉറുദു



ENGLISH



हिन्दी



Maths Thilakkam
(sslc ഗണിത പരീക്ഷയില്‍ D+ ഇല്ലാതെയുള്ള വിജയം ലക്ഷ്യമാക്കിക്കൊണ്ട് KANNUR DIET തയ്യാറാക്കിയിട്ടുള്ള പഠനസഹായിയാണ് തിളക്കം.)

SS(MM)



SS(EM)



Chemistry(MM)



Chemistry(EM)


Physics (MM)


Physics (EM)


Biology (MM)


Biology (EM)

Friday, 6 February 2015

SSLC MODEL EXAM IT PRACTICAL EXAM NOTE

മണ്ണാര്‍ക്കാട് എംഇഎസ് എച്ച് എസ് എസ്സിലെ ഇഖ്‌ബാല്‍ സാര്‍, SSLC IT മോഡല്‍ ചോദ്യങ്ങള്‍ അയച്ചുതന്നത്, പ്രസിദ്ധീകരിക്കുകയാണ്. ഇത്തരം ചോദ്യങ്ങള്‍ എങ്ങിനെയാണ് ചെയ്യുന്നതെന്ന് പരിചയപ്പെടുത്തുന്ന വീഡിയോ ട്യൂട്ടോറിയലുകള്‍, വിപിന്‍ മഹാത്മ തയ്യാറാക്കിയതുകൂടി അടുത്തദിവസം പ്രസിദ്ധപ്പെടുത്തുന്നതോടുകൂടി, ഐടി എന്ന വിഷയത്തെക്കുറിച്ചു കുട്ടികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള ആശങ്കകള്‍ ഒഴിഞ്ഞുപോകും...അല്ലേ?
ചോദ്യങ്ങള്‍ ഇവിടെ ക്ലിക്ക് ചെയ്താല്‍ കിട്ടും

Monday, 2 February 2015

INCOME TAX 2014-15

2014-15 സാമ്പത്തികവർഷത്തെ ആദായനികുതി കണക്കാക്കി സ്റ്റേറ്റ്മെൻറ് തയ്യാറാക്കാനുള്ള സമയം ഇതാ ഇങ്ങെത്തി.  കഴിഞ്ഞ മാസങ്ങളിൽ ശമ്പളത്തിൽ നിന്നും കുറച്ചത് കഴിച്ച് ഇനി ബാക്കി അടയ്ക്കാനുള്ള ആദായനികുതി ഫെബ്രുവരി മാസത്തെ ശമ്പളത്തിൽ നിന്നും കുറയ്ക്കേണ്ടതുണ്ടല്ലോ.
ഇൻകം ടാക്സ് കണക്കാക്കുന്നതിനും സ്റ്റേറ്റ്മെൻറ് തയ്യാറാക്കുന്നതിനും ആവശ്യമെങ്കിൽ Form 10E ഉപയോഗിച്ച് ടാക്സ് റിലീഫ് കണ്ടെത്തുന്നതിനും ഉതകുന്ന ഏറ്റവും മികച്ച സോഫ്റ്റ്‌വെയറുകൾ ഇന്ന് നമ്മുടെ കയ്യെത്തും ദൂരത്തുണ്ട്‌.  അതിൽ പലതും നമുക്കാവശ്യമായ ഇൻകം ടാക്സ് സംബന്ധമായ വിവരങ്ങൾ സോഫ്റ്റ്‌വെയറിൽ തന്നെ നൽകുന്നവയുമാണ്.  അവ നമുക്ക് വേണ്ടി തയ്യാറാക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുളള അവരുടെ നല്ല മനസ്സിനെയും സേവനങ്ങളെയും നന്ദിയോടെ സ്മരിച്ചു കൊണ്ട് നമുക്ക് അനുയോജ്യമായ ഒരെണ്ണം തെരഞ്ഞെടുത്ത് ഉപയോഗിക്കാം.
ഇനി നികുതി കണക്കാക്കുന്നതെങ്ങിനെ എന്ന് നോക്കാം.  Gross Salary Income കാണുകയാണ് ആദ്യപടി.
GROSS SALARY INCOME 
ആകെ ശമ്പളവരുമാനത്തിൽ  2014 മാർച്ച്‌  മാസം മുതൽ 2015 ഫെബ്രുവരി  മാസം വരെയുള്ള  Pay,  DA , HRA , CCA , Special Allowance,  Overtime Allowance , 2014 ഏപ്രിൽ ഒന്നിനും 2015 മാർച്ച്‌ 31 നും ഇടയിൽ ലഭിച്ച Festival Allowance, Bonus, DA Arrear, Pay Arrear , Leave Surrender എന്നിവയെല്ലാം ഉൾപ്പെടുന്നു.
 NET SALARY INCOME  അല്ലെങ്കിൽ  Income Chargeable under the head Salaries)
Gross Salary Income ത്തിൽ നിന്നും താഴെ കൊടുത്ത ഇനങ്ങൾ കുറച്ചാൽ Net Salary Income ലഭിക്കുന്നു.
1.HRA (Section 10(13A)
വാടകവീട്ടിൽ താമസിക്കുകയും ശമ്പളത്തിൻറെ  (Pay +DA ) പത്തു ശതമാനത്തിൽ കൂടുതൽ വീട്ടുവാടക കൊടുക്കുകയും ചെയ്യുന്ന ജീവനക്കാർക്ക് മാത്രമാണ് HRA ഇനത്തിൽ കുറവ് ലഭിക്കാൻ അർഹത. ഇനി പറയുന്ന മൂന്ന് ഇനങ്ങളിൽ ഏറ്റവും കുറഞ്ഞത്‌ മാത്രമേ ഇളവായി ലഭിക്കൂ.
1- ആ വർഷം ലഭിച്ച HRA ,
2-ശമ്പളത്തിൻറെ (Pay+DA) 10% ത്തിലും കൂടുതലായി വീട്ടുവാടക കൊടുത്തത്.
3-ശമ്പളത്തിൻറെ 40%
(ഉദാഹരണമായി 3000 രൂപ ഒരു വർഷം HRA ലഭിക്കുന്ന ഒരാളുടെ ഒരു വർഷത്തെ ശമ്പളം 350000 രൂപ ആണെന്നിരിക്കട്ടെ. അയാളുടെ ശമ്പളത്തിന്റെ 10% 35000  ആണല്ലോ. അയാൾ ആ വർഷം 34000 വീട്ടുവാടക കൊടുത്തെങ്കിൽ ഇളവ് ഇല്ല.  37000 കൊടുത്തെങ്കിൽ 2000 രൂപ ഇളവ്. 70000 രൂപ കൊടുത്തെങ്കിൽ 3000 രൂപ ഇളവ് )
2- Professional Tax  (Section 16(iii)), Entertainment Allowance (Section 16(ii))
ആ വർഷം കൊടുത്ത തൊഴിൽ നികുതി കുറയ്ക്കാം.  കൂടാതെ ആ വർഷം ലഭിച്ച Entertainment Allowance ഗ്രോസ് സാലറിയിൽ ഉൾപ്പെട്ടതും കുറയ്ക്കാം. ഇത്രയും കുറച്ചാൽ കിട്ടുന്നതാണ് Income Chargeable under the head salaries (Net Salary Income)
GROSS TOTAL INCOME 
ഇപ്പോഴത്തെ തുകയിൽ നിന്നും Housing Loan Interest കുറയ്ക്കുകയും മറ്റു വരുമാനങ്ങൾ ഉണ്ടെങ്കിൽ അവ കൂട്ടുകയും ചെയ്‌താൽ GROSS TOTAL INCOME കിട്ടുന്നു.
Housing Loan Interest  (Section 24(b) )
സ്വന്തം താമസത്തിനായി വീട് നിർമ്മിക്കുന്നതിനോ വാങ്ങുന്നതിനോ റിപ്പയർ ചെയ്യുന്നതിനോ പുതുക്കി പണിയുന്നതിനോ എടുത്ത ലോണിന്റെ പലിശ നിബന്ധനകൾക്ക് വിധേയമായി കുറയ്ക്കാം.  ഇതിനായി പലിശ നൽകേണ്ട സ്ഥാപനത്തിൽ നിന്നും പലിശ സംഖ്യ, ലോണ്‍ എടുത്തതിന്റെ ഉദ്ദേശ്യം എന്നിവ കാണിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം.  വീടിന്റെ ഉടമസ്ഥാവകാശം ഉള്ള ജീവനക്കാർക്ക് മാത്രമേ ഈ കുറവിന് അർഹതയുള്ളൂ.
A .1-4-1999 ന് ശേഷം വീട് വാങ്ങുന്നതിനോ ഉണ്ടാക്കുന്നതിനോ എടുത്ത വായ്പയാണെങ്കിൽ പരമാവധി 2 ലക്ഷം രൂപ കുറവ് ലഭിക്കും.  രണ്ടു ലക്ഷം ഇളവു ലഭിക്കാൻ ലോണ്‍ എടുത്ത സാമ്പത്തിക വർഷം മുതൽ മൂന്നു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കിയിരിക്കണം.  ഇത് കാണിക്കാൻ ഒരു "Self  Declaration" നൽകിയാൽ മതിയാകും.
B. 1-4-1999 ന് മുമ്പ് എടുത്ത വായ്പയാണെങ്കിൽ പരമാവധി 30,000 രൂപ മാത്രമേ കുറവ് ലഭിക്കൂ.
C . റിപ്പയർ, പുനർനിർമ്മാണം എന്നിവയ്ക്ക് വേണ്ടി എടുത്ത ലോണ്‍ എന്ന് എടുത്തതാണെങ്കിലും  പരമാവധി ഇളവ് 30,000 രൂപയാണ്.
(ഹൗസ്  പ്രോപ്പർട്ടിയിൽ നിന്നുള്ള വരുമാനം എന്ന head ൽ നഷ്ടമായാണ് ഇത്  കാണിക്കുന്നത്.  അത് കൊണ്ടാണ് Form 16 ന്റെ Part B യിൽ ഈ സംഖ്യ Income from House Property യ്ക്ക് നേരെ മൈനസ് ചിഹ്നം ചേർത്ത് കാണിക്കുന്നത്)
TAXABLE INCOME അല്ലെങ്കിൽ TOTAL INCOME 
Gross Total Income ത്തിൽ നിന്നും Chapter VI-A യിൽ പറയുന്ന അർഹമായ കിഴിവുകൾ കുറച്ചാൽ Taxable Income ലഭിക്കുന്നു.  ഈ Taxable Income ത്തിനാണ് നാം നിശ്ചിത നിരക്ക് പ്രകാരം ടാക്സ് കണക്കാക്കുന്നത്. Income Tax രേഖകളിലും Form 16 ലും മറ്റും TOTAL INCOME എന്നാണ് Taxable Income ത്തിനു പേര് കാണുക. Total Income എന്നാൽ നമുക്ക് ആകെ ലഭിച്ച വരുമാനമാണെന്ന് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാറുണ്ട്. Total Income എന്നാൽ എല്ലാ കിഴിവുകൾക്കും ശേഷമുള്ള തുകയാണ്.
Chapter VI -A യിലെ കിഴിവുകൾ 
80 C 
നമുക്ക് ലഭിക്കുന്ന പ്രധാന കിഴിവായ Section 80 C പ്രകാരമുള്ള  കിഴിവുകൾ പരമാവധി 1,50,000 രൂപ വരെ Gross Total Income ത്തിൽ നിന്നും കുറയ്കാം. ആ വർഷം അടച്ച അല്ലെങ്കിൽ കൊടുത്ത തുക മാത്രമേ 80 C  പ്രകാരം കിഴിവായി ലഭിക്കൂ.
1. Provident Fund  ൽ നിക്ഷേപിച്ച subscription തുകയും അരിയറും കിഴിവായി അനുവദിക്കും. (ലോണിലേക്കുള്ള തിരിച്ചടവ് അനുവദിക്കില്ല)
2. LIC   യിൽ ജീവക്കാരന്റെയോ ഭാര്യ/ഭർത്താവിന്റെയോ മക്കളുടെയോ പേരിൽ അടച്ച പ്രീമിയം കിഴിവായി ലഭിക്കും. (1-4-2012 നു മുമ്പ് എടുത്ത പോളിസി ആണെങ്കിൽ പ്രീമിയം പോളിസിയുടെ 20 %ത്തിൽ കൂടരുത് എന്നും 1-4-2012 ശേഷം  എടുത്ത പോളിസി ആണെങ്കിൽ പ്രീമിയം പോളിസിയുടെ 10 % ത്തിൽ കൂടരുത് എന്നും വ്യവസ്ഥയുണ്ട്. അതായത് പരമാവധി അനുവദനീയമായ കിഴിവ് പോളിസിയുടെ 20%/ അല്ലെങ്കിൽ 10% വരെയാണ്.)
3. SLI,  GIS,  FBS  എന്നിവ.
4. വീട് നിർമ്മാണത്തിനോ വാങ്ങുന്നതിനോ എടുത്ത വായ്പയുടെ തിരിച്ചടവിൽ മുതലിലേക്കുള്ള ഭാഗം 80 C പ്രകാരം കിഴിവിന് അർഹമാണ്. എന്നാൽ റിപ്പയറിങ്ങിനോ പുനർനിർമ്മാണത്തിനോ എടുത്ത ലോണിന്റെ മുതലിലേക്കുള്ള തിരിച്ചടവ് അനുവദനീയമല്ല)
5. Scheduled Bank കളിലോ പോസ്റ്റ്‌ ഓഫീസിലോ  5 വർഷത്തിൽ കുറയാത്ത കാലത്തേക്ക് Tax Savings Approved Scheme കളിലെ  സ്ഥിരനിക്ഷേപം.
6. Tution Fees - ജീവനക്കാരന്റെ പരമാവധി രണ്ടു കുട്ടികൾക്ക് വേണ്ടി അടച്ച Tution Fees ഇളവായി ലഭിക്കും. പ്രീ പ്രൈമറി ക്ലാസ് മുതലുള്ള ഇന്ത്യയിൽ പഠിക്കുന്ന ഏത് Full Time കോഴ്സും ആവാം. എന്നാൽ Tution Fee അല്ലാതെ മറ്റു ഫീസുകളൊന്നും ഇളവിന് അർഹമല്ല.
7. സ്വന്തം താമസത്തിനായി വീട് വാങ്ങുന്നതിനുള്ള Stamp Duty, Registration ഫീസ്‌ എന്നിവ.
ഇവ കൂടാതെ  അംഗീകരിച്ച Superanuation Fund , National Saving Certificate , LIC യുടെയും UTI യുടെയും Unit Linked Insurance Plan , നോട്ടിഫൈ ചെയ്ത Annuity Plan, നോട്ടിഫൈ ചെയ്ത Mutual Fund, ICICI, IDBI ,NABARD എന്നിവയുടെ Infrastructure Development Bond എന്നിവയിലെ നിക്ഷേപങ്ങളും Section 80 C പ്രകാരം ഇളവിന് അർഹമായ മറ്റു നിക്ഷേപങ്ങളും കുറയ്ക്കാം.
80 CCC
LIC യുടെയോ മറ്റു അംഗീകൃത ഇൻഷുറൻസ് സ്ഥാപനങ്ങളിലെയോ പെൻഷൻ പദ്ധതികളായ Annuity Plan കളിലെ നിക്ഷേപം.
80 CCD
സർക്കാർ പെൻഷൻ പദ്ധതികളിൽ ജീവനക്കാരന്റെ വിഹിതം അടച്ച തുക 80 CCD പ്രകാരം കിഴിവ് ലഭിക്കും.  National Pension Scheme  ഉൾപ്പെട്ടവർ  അടച്ച തുക ഈ Section പ്രകാരമാണ് കാണിക്കേണ്ടത്.  ഇത് ശമ്പളത്തിന്റെ (Pay +DA) യുടെ 10 % ത്തിൽ കൂടാൻ പാടില്ല.  Section 80 CCD പ്രകാരമുള്ള കിഴിവ് പരമാവധി 1 ലക്ഷം മാത്രമാണ്.
Section 80C, 80CCC , 80CCD എന്നിവയിലെ ആകെ കിഴിവ് പരമാവധി 1,50,000 രൂപ വരെയാണ്.  ഇനി പറയുന്ന എല്ലാ കിഴിവുകളും 1,50,000 ത്തിന് പുറത്തുള്ളവയാണ്.
80 CCG
നോട്ടിഫൈ ചെയ്ത Equity Saving Scheme കളിലെ നിക്ഷേപത്തിന് അനുവദിക്കുന്ന കിഴിവാണ് ഇത്.  ഈ വകുപ്പ് പ്രകാരമുള്ള കിഴിവിന് അർഹമായ പദ്ധതിയാണ് Rajiv Gandhi Equity Saving Scheme. നിക്ഷേപത്തിന്റെ പകുതി തുകയ്ക്കുള്ള കിഴിവ് പരമാവധി 25,000 രൂപ വരെ ലഭിക്കും. നിക്ഷേപം നടത്തിയ ശേഷം തുടർച്ചയായ 3 സാമ്പത്തിക വർഷത്തിനുള്ളിൽ ഏതെങ്കിലും ഒരു വർഷം ഈ കിഴിവ് claim ചെയ്യാം.  ഈ നിക്ഷേപം 3 വർഷത്തേക്ക് ലോക്ക് ചെയ്തതായിരിക്കണമെന്നും ജീവനക്കാരന്റെ Gross Total Income 12 ലക്ഷത്തിൽ കൂടരുതെന്നും നിബന്ധനയുണ്ട്.
80 D (Health Insurance Premium)
ജീവനക്കാരൻറെയോ ഭർത്താവ് അല്ലെങ്കിൽ ഭാര്യയുടെയോ മക്കളുടെയോ പേരിൽ അംഗീകൃത ഇൻഷുറൻസ് കമ്പനികളിൽ അടച്ച Health Insurance പ്രീമിയം,  പരമാവധി 15,000 രൂപ വരെ കിഴിവ് ലഭിക്കും. ഇതിൽ ഏതെങ്കിലും ഒരാളുടെ പ്രായം 60 വയസ്സ് പൂർത്തിയായെങ്കിൽ പരമാവധി തുക 20,000 ആണ്.  ഇത് കൂടാതെ ജീവനക്കാരനോ ഭാര്യയ്ക്കോ മക്കൾക്കോ നടത്തിയ Preventive Health Check up നായി നല്കിയ തുകപരമാവധി 5000 രൂപയും 80D പ്രകാരം കിഴിവിന് പരിഗണിക്കും.  ഇവർക്കുള്ള ആകെ കിഴിവ് 15,000 അല്ലെങ്കിൽ 20,000 കവിയാൻ പാടില്ല.
ഇത് കൂടാതെ ജീവക്കാരന്റെ മാതാപിതാക്കളുടെ പേരിൽ അടച്ച Health Insurance പ്രീമിയത്തിനു മറ്റൊരു 15,000 കൂടെ ഇളവ് ലഭിക്കും.  ഇവരിലൊരാൾ സീനിയർ സിറ്റിസണ്‍ ആണെങ്കിൽ കിഴിവ് പരമാവധി 20,000 വരെ ആവാം.
 മാതാപിതാക്കൾക്ക് നടത്തിയ Preventive Health Check up 5000 രൂപ വരെ 80D പ്രകാരമുള്ള കിഴിവിന്  അർഹമാണ്.  ഇവർക്കുള്ള ആകെ കിഴിവ് 15,000 അല്ലെങ്കിൽ 20,000 കവിയാൻ പാടില്ല.
Health Insurance  പ്രീമിയം നേരിട്ട് പണമായി നൽകാതെ മറ്റെതെങ്കിലും വഴി (Cheque, DD etc) നൽകിയതാവണം .  Health Check up ന് പണം നേരിട്ട് നൽകിയതാവാം.
80 DD - (For Disability of dependants with disability)
ജീവനക്കാരന്റെ ശാരീരിക, മാനസിക വൈകല്യമുള്ള ഭാര്യ / ഭർത്താവ് , മക്കൾ, മാതാപിതാക്കൾ , സഹോദരങ്ങൾ എന്നിവരുടെ ചികിത്സ, ശുശ്രൂഷ, ട്രെയിനിംഗ്, പുനരധിവാസം എന്നിവയ്ക്ക് വേണ്ടി ചെലവഴിച്ചാലും ഇവരുടെ സംരക്ഷണത്തിനായി ഇൻഷുറൻസ് കമ്പനികളിലെ ഇതിനായുള്ള അംഗീകൃത സ്കീമുകളിൽ നിക്ഷേപിച്ചാലും 80DD പ്രകാരം കിഴിവ് ലഭിക്കും.
ചെലവഴിച്ച തുക എത്രയായാലും 50,000 രൂപയാണ് കിഴിവ് ലഭിക്കുക.  80 % ത്തിൽ കൂടുതൽ വൈകല്യം ഉണ്ടെങ്കിൽ ഒരു ലക്ഷം രൂപ കിഴിവ് ലഭിക്കും.
 ഇതിനായി Medical Authority യിൽ നിന്നും സർട്ടിഫിക്കറ്റ് ഹാജരാക്കണം.  Autism, Cerebral palsy , Multiple Disability എന്നിവയ്ക്ക് Form 10IA യിൽ ആണ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത്.
80U (For Employee with disability)
സാമ്പത്തിക വർഷത്തിലെ  ഏതെങ്കിലും കാലത്ത് ജീവനക്കാരന് Disability ഉണ്ടെന്നു ഒരു Medical Authority സർട്ടിഫൈ ചെയ്തെങ്കിൽ അയാൾക്ക്‌ 50,000 രൂപ കിഴിവ് ലഭിക്കും.  50000 രൂപ എന്ന നിശ്ചിത തുകയാണ് ഇളവ്.  അല്ലാതെ ചെലവഴിച്ച തുകയല്ല.  കടുത്ത വൈകല്യം ഉള്ള ആളാണെങ്കിൽ (Above 80 % disability) ഒരു ലക്ഷം രൂപ ഇളവുണ്ട്.  80DD യിലേതു പോലെ തന്നെ ഇവിടെയും സർട്ടിഫിക്കറ്റ് ഹാജരാക്കണം.  Disability താല്ക്കാലികമാണെങ്കിൽ പുതിയ സാമ്പത്തിക വർഷം വീണ്ടും പുതിയ സർട്ടിഫിക്കറ്റ്  ഹാജരാക്കണം.
80 DDB (For Medical treatment of specified diseases)
ജീവനക്കാരൻ,  ഭർത്താവ് അല്ലെങ്കിൽ  ഭാര്യ, മക്കൾ, മാതാപിതാക്കൾ, സഹോദരങ്ങൾ എന്നിവരിൽ ആർക്കെങ്കിലും ഉള്ള പ്രത്യേക രോഗങ്ങൾക്കുള്ള ചികിത്സാചെലവ് 80DDB പ്രകാരം കിഴിവ് അനുവദിക്കും.
Neurological diseases (dementia , chorea , motor neuron disease , ataxia , parkinson disease etc ) , malignant cancer , aids , chronic renal failure , hemophilia , thalassemia എന്നിവയുടെ ചികിത്സാചെലവുകൾക്കാണ് അർഹതയുള്ളത്.  40,000 രൂപയാണ് പരമാവധി ലഭിക്കാവുന്ന കിഴിവ്.  എന്നാൽ രോഗി Senior Citizen ആണെങ്കിൽ  60,000 രൂപ വരെ കിഴിവ് ലഭിക്കും.  ഓരോ രോഗങ്ങൾക്കും സ്പെഷ്യലൈസ് ചെയ്ത ഡോക്ടറിൽ നിന്നും Form 10- I  യിൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം.  Reimburse ചെയ്തെങ്കിൽ അത് കഴിച്ചേ ഇളവ് ലഭിക്കൂ.
80 E  (Interest for loan for higher education )
ഭർത്താവ് / ഭാര്യയുടെയോ മക്കളുടെയോ താൻ ലീഗൽ ഗാർഡിയൻ ആയ കുട്ടികളുടെയോ ഉന്നതവിദ്യാഭ്യാസത്തിന് ബാങ്കിംഗ് സ്ഥാപനങ്ങളിൽ നിന്നോ ചാരിറ്റബിൾ സ്ഥാപനങ്ങളിൽ നിന്നോ എടുത്ത വായ്പയുടെ പലിശയായി അടച്ച സംഖ്യ 80U പ്രകാരം കിഴിവ് ലഭിക്കും.പലിശ അടച്ചു തുടങ്ങിയ വർഷം മുതൽ ഏഴ് വർഷക്കാലമാണ് ഈ കിഴിവ് ലഭിക്കുക.  Higher Secondary Examination ന് ശേഷം പഠിക്കുന്ന കോഴ്സുകളെയാണ് Higher education എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.  80E പ്രകാരമുള്ള കിഴിവിന് പരിധി ഇല്ല.
80 EE  (Deduction for interest on loan taken for residential house property)
2013-14 സാമ്പത്തികവർഷത്തിൽ Financial Institution ൽ നിന്നും എടുത്ത ഹൌസിംഗ് ലോണിന്റെ പലിശ 2014-15 സാമ്പത്തികവർഷത്തിൽ അടച്ചത് 1,00,000 രൂപ വരെ ഈ സെക്ഷൻ പ്രകാരം ഇളവ് ലഭിക്കും.  ലോണ്‍ എടുക്കുമ്പോൾ മറ്റൊരു വീട് ഉണ്ടായിരിക്കരുത്.  വീടിന്റെ വില 40 ലക്ഷത്തിലും ലോണ്‍ തുക 25 ലക്ഷത്തിലും കവിയരുത്.  കഴിഞ്ഞ സാമ്പത്തിക വർഷം പലിശ അടച്ചുവെങ്കിൽ അത് കഴിച്ചു ബാക്കിയുള്ളതെ ഈ വർഷം ഇളവു ലഭിക്കൂ.ഒരാള്‍ 1-4-13 നു ശേഷം എടുത്ത ഒരു ഹൌസിംഗ് ലോണിന് 2014-15 വര്‍ഷം 2,60,000 രൂപ പലിശയുണ്ടെങ്കില്‍ അതില്‍ 2 ലക്ഷം രൂപ Section 24 പ്രകാരം കിഴിവ് ലഭിക്കും. 80 EE പ്രകാരം കിഴിവിന് അര്‍ഹതയുണ്ടെങ്കില്‍ 60,000 രൂപ കിഴിവ് ലഭിക്കും. (ഇയാള്‍ 80 EE പ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 80,000 രൂപ കിഴിവ് നേടിയെങ്കില്‍ ഈ വര്‍ഷം 20,000 രൂപ മാത്രമേ 80EE പ്രകാരം കിഴിവ് ഉണ്ടാവൂ)
80 G (Donations to notified Funds and charitable institutions)
ചില Notified Fund കളിലേക്കും Charitable Institution കളിലേക്കും നൽകിയ സംഭാവന 80G പ്രകാരം കിഴിവ് ലഭിക്കും.  ശമ്പളത്തിൽ നിന്നും കുറയ്ക്കുന്ന ടാക്സ് (TDS) കണക്കാക്കുന്നതിന്  ഇത് പരിഗണിക്കില്ല.  Income Tax Return സമർപ്പിക്കുന്ന അവസരത്തിൽ അതിൽ കാണിച്ച് ഇളവ് നേടാം.  (ചില Notified Fund കളിലേക്ക് സ്ഥാപനം വഴി ശേഖരിച്ച സംഭാവന TDS ന് പരിഗണിക്കും.)
80GGC
80GGC പ്രകാരമുള്ള കിഴിവ് TDS ന് പരിഗണിക്കില്ല.  Income Tax Return സമർപ്പിക്കുന്ന അവസരത്തിൽ കിഴിവ് കാണിക്കാം. Representation of the People Act ന്റെ Section 29A പ്രകാരം രജിസ്റ്റർ ചെയ്ത പാർട്ടികൾക്ക് നൽകിയ സംഭാവന കിഴിവ് ലഭിക്കും.  കാഷ് ആയി നല്കിയ സംഭാവന പരിഗണിക്കില്ല. Cheque , DD, Credit card , Internet banking എന്നിവയിലൂടെ നൽകിയതാവാം.  സംഭാവന പൂർണ്ണമായി കിഴിവിന് പരിഗണിക്കും.
80TTA
ബാങ്ക് , കോ -ഓപ്പറേറ്റീവ് ബാങ്ക് , പോസ്റ്റ്‌ ഓഫീസ് എന്നിവിടങ്ങളിലെ SB Account  കളിൽ നിന്നും ലഭിച്ച പലിശ നിങ്ങൾ Gross Total Income ത്തിൽ കൂട്ടിയിട്ടുണ്ടെങ്കിൽ മാത്രമേ ഈ കിഴിവിന് അർഹതയുള്ളൂ.  പരമാവധി 10,000 രൂപ കിഴിവായി ലഭിക്കും.
Chapter VI -A യിലെ പ്രധാന കിഴിവുകൾ ഇത്രയുമാണ്.  Gross Total Income ത്തിൽ നിന്നും നമുക്ക് അർഹതയുള്ള കിഴിവുകൾ കുറച്ചാൽ Total Income  അല്ലെങ്കിൽ Taxable income കിട്ടുന്നു.
ഈ Total Income പത്തിന്റെ ഗുണിതങ്ങളായി റൗണ്ട് ചെയ്യാൻ Section 288A യിൽ പറയുന്നുണ്ട്. എങ്കിലും Circular No -17/ 2014 CBDT Dated  10-12-14 ൽ TDS Quarterly Return (Q4) ഫയൽ ചെയ്യുമ്പോൾ അതിൽ Annexure II ൽ Total Taxable Income (column 346) റൗണ്ട് ചെയ്യാതെ കാണിക്കണമെന്ന് നിർദ്ദേശിക്കുന്നു.
Taxable Income (Total Income)ത്തിന്  ഈ വർഷത്തെ നിരക്ക് പ്രകാരം   ടാക്സ് കണക്കാക്കുകയാണ് ഇനി വേണ്ടത്.  അതിനായി  ഈ വർഷത്തെ Income Tax Rate പരിശോധിക്കാം.
INCOME TAX RATE for 2014-15
60 വയസ്സിൽ താഴെയുള്ളവർക്കുള്ള Normal Rate ആവും നമുക്കാവശ്യം.
1.)  2,50,000 രൂപ വരെ ടാക്സ് ഇല്ല.
2.)  2,50,000 ത്തിന് മുകളിൽ 5,00,000 വരെ  : 2,50,000 ത്തിനു മുകളിലുള്ള തുകയുടെ 10 %.. ഇതിൽ നിന്നും Section 87A പ്രകാരമുള്ള റിബേറ്റ് പരമാവധി 2000 രൂപ കുറയ്ക്കാം. ഫലത്തിൽ 2,70,000 ത്തിന് മുകളിൽ മാത്രമേ ടാക്സ് ഉണ്ടാവൂ.
3.) 5,00,000 ത്തിനു മുകളിൽ 10,00,000 വരെ : 25,000 രൂപയും 5,00,000 ത്തിന് മുകളിൽ വരുന്നന്റെ  20 % വും കൂട്ടിയ തുക.  (5 ലക്ഷത്തിന് മുകളിൽ Total Income ഉണ്ടെങ്കിൽ Rebate കിട്ടില്ല)
4.) 10,00,000 ത്തിനു മുകളിൽ : 1,25,000 രൂപയും 10 ലക്ഷത്തിന് മുകളിൽ വരുന്നത്തിന്റെ 30 % വും കൂട്ടിയ തുക.
60 വയസ്സ് മുതൽ 80 വയസ്സ് വരെയുള്ളവർക്ക് ഉള്ള നിരക്ക്
1.) 3,00,000 വരെ ടാക്സ് ഇല്ല.
2.) 3,00,000 മുതൽ 5,00,000 വരെ : 3 ലക്ഷത്തിനു മുകളിൽ വരുന്നത്തിന്റെ 10 %.  ഇതിൽ നിന്നും Section 87A പ്രകാരമുള്ള റിബേറ്റ് പരമാവധി 2000 രൂപ കുറയ്ക്കാം.
3.) 5,00,000 ലക്ഷം മുതൽ 10,00,000 വരെ : 20,000 രൂപയും 5,00,000 ത്തിന് മുകളിൽ വരുന്നന്റെ  20 % വും കൂട്ടിയ തുക.  (5 ലക്ഷത്തിന് മുകളിൽ Total Income ഉണ്ടെങ്കിൽ Rebate കിട്ടില്ല)
4.) 10,00,000 ത്തിനു മുകളിൽ : 1,20,000 രൂപയും 10 ലക്ഷത്തിന് മുകളിൽ വരുന്നത്തിന്റെ 30 % വും കൂട്ടിയ തുക.
80 വയസ്സിന് മുകളിലുള്ളവർക്ക്
1.) 5,00,000 വരെ ടാക്സ് ഇല്ല.
2.) 5,00,000 മുതൽ 10,00,000 വരെ : 5 ലക്ഷത്തിനു മുകളില വരുന്ന തുകയുടെ 20%.
3.) 10,00,000 ത്തിനു മുകളിൽ : 1,00,000 രൂപയും 10 ലക്ഷത്തിന് മുകളിൽ വരുന്നത്തിന്റെ 30 % വും കൂട്ടിയ തുക.
SURCHARGE
ഒരു കോടിക്ക് താഴെ Taxable Income ഉള്ളവർക്ക് Surcharge  ഇല്ല.
EDUCATION CESS
ആദായ നികുതിയുടെ 2 % Education Cess ഉം 1 % Secondary and Higher Education Cess ഉം കൂടി ആകെ 3 %  Cess കൂടി നികുതിയോട് കൂട്ടണം. ഇതാണ് ഈ സാമ്പത്തികവർഷം അടയ്ക്കേണ്ട ടാക്സ്.
Rounding of Income Tax 
Income Tax Act ന്റെ Section 288B യിൽ അടയ്ക്കേണ്ടതായ ടാക്സ് പത്തിന്റെ  ഗുണിതങ്ങളായി റൗണ്ട് ചെയ്യണമെന്ന് പറയുന്നുണ്ടെങ്കിലും  ഈ വർഷത്തെ Circular No 17 / 2014 Dated 10-12-2014 CBDT ൽ പറയുന്നത് മറ്റൊന്നാണ്.  "Employer is advised to quote Total Taxable Income in Annexure  II  without rounding-off  and TDS should be deducted and reported accordingly , ie, without rounding-off TDS also"
TDS Return ഫയൽ ചെയ്യുന്ന അവസരത്തിൽ RPU വിലെ Annexure II ൽ നമുക്ക് റൌണ്ട് ചെയ്ത Total Income ചേർത്താൻ കഴിയില്ല.  Gross Total Income ത്തിൽ നിന്നും deduction കൾ കുറച്ചു കിട്ടുന്ന സംഖ്യ calculate ചെയ്യപ്പെടുകയാണ്.
Relief  u/s  89(1)
മുൻവർഷങ്ങളിൽ ലഭിക്കേണ്ട ശമ്പളം,DA തുടങ്ങിയവയിൽ ഏതെങ്കിലും അരിയറായി ഈ വർഷം ലഭിച്ചത് മൂലം ഉണ്ടായ ടാക്സ് വർദ്ധനവിൽ നിന്ന് രക്ഷ നേടാൻ Section 89 (1) നമ്മെ സഹായിക്കും.  മുൻവർഷങ്ങളിലേക്കുള്ള ശമ്പളം അതാത് വർഷങ്ങളിലെ വരുമാനത്തോട് കൂട്ടി ടാക്സ് കാണുകയും ഈ വർഷത്തെ വരുമാനത്തിൽ നിന്ന് കുറച്ചു ടാക്സ് കാണുകയും ചെയ്യുന്ന കണക്ക് Form 10E യിൽ ചെയ്ത് നമുക്ക് Tax Relief നേടാം.  ഇതിന് സഹായകരമായ സോഫ്റ്റ്‌വെയറുകൾ MATHSBLOG ൽ നിന്നും ലഭിക്കും.
Form 10E വഴി Relief ന്  അർഹതയുണ്ടെങ്കിൽ അത് അടയ്ക്കേണ്ടതായ ടാക്സിൽ നിന്നും കുറയ്ക്കാം.
ഇനി മുൻമാസങ്ങളിൽ ശമ്പളത്തിൽ നിന്നും TDS അയി ആകെ കുറച്ച ടാക്സ് അടയ്കേണ്ട ടാക്സിൽ നിന്നും കുറയ്ക്കുക.  ഇതാണ് ഫെബ്രുവരി മാസത്തെ ശമ്പളത്തിൽ നിന്നും കുറയ്ക്കെണ്ടത്.





Thursday, 22 January 2015

SSLC A-List Correction - 2015


SSLC A List Correction ! . സര്‍ക്കുലര്‍ കാണുക .കാസര്‍ഗോഡ് മുതല്‍ തൃശ്ശൂര്‍ വരേയുള്ള വടക്കന്‍ ജില്ലകള്‍ക്ക് ജനുവരി 31നും മറ്റ് ജില്ലകള്‍ക്ക് Feb 1നും (up to 1 pm) എ ലിസ്റ്റില്‍ തെറ്റ്തിരുത്തുവാന്‍ അവസരം. ഇതിനുശേഷം അവസരം ഉണ്ടാകില്ലെന്ന് .....
(പാസ് വേഡ് എറര്‍ കാണിക്കുന്നുണ്ടെങ്കില്‍ റീസെറ്റ് ചെയ്യുന്നതിനായി 0471-2546832 or 33 എന്ന നമ്പറില്‍ ബന്ധപ്പെട്ടാല്‍ മതി.)


iExaMS എന്നൊരു ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയറിലൂടെയാണ് ഇത്തവണമുതല്‍, SSLC സംബന്ധമായ (A-List Correction, Print, CE Uploading,Hall Ticket, Tabulation etc.) മുഴുവന്‍ പ്രവര്‍ത്തനങ്ങളും നടക്കുന്നത്.CE മാര്‍ക്ക് അപ്‌ലോഡിങ് ഇപ്പോള്‍ ചെയ്യേണ്ടതില്ല.. അതിനുള്ള പരിശീലനം അടുത്തയാഴ്ച ലഭിക്കും. സൈറ്റ് ഭംഗിയായി ലഭിക്കുവാന്‍ നിങ്ങളുടെ ബ്രൗസര്‍ Mozilla Firefox 30 ക്ക് മുകളിലുള്ളതായാല്‍ നന്നത്രെ.
(പഴയ വേര്‍ഷനുകള്‍ വെറും മൂന്നു കമാന്റുകള്‍കൊണ്ട് പുതുക്കുന്ന വിദ്യ ഇവിടെ ഉണ്ട്.) .
സമ്പൂര്‍ണ്ണയില്‍ നിങ്ങള്‍ കൃത്യമാക്കിവെച്ചിരിക്കുന്ന വിവരങ്ങള്‍, അതേപടി ഈ സോഫ്റ്റ്‌വെയറിലേക്ക് എടുത്തിട്ടുണ്ട്. നിങ്ങള്‍ ചെയ്യേണ്ടത്, തെറ്റുകളുണ്ടെങ്കില്‍ തിരുത്തുകയും, വിട്ടുപോയവ കൂട്ടിച്ചേര്‍ക്കുകയും ഒഴിവാക്കാനുള്ളവ ഒഴിവാക്കുകയുമാണ്. മൂന്ന് ലെവലുകളിലുള്ള Users, അതായത്, Entrylevel, Verification Level, Head Master Level ഉണ്ടാക്കി, ഈ കാര്യങ്ങളൊക്കെ എങ്ങിനെ ചെയ്യണമെന്ന്
ഈ Help File നമ്മോട് പറഞ്ഞുതരും.
സംശയങ്ങളും മറ്റും കമന്റുകളിലൂടെ സൂചിപ്പിച്ചാല്‍, അറിയാവുന്നവര്‍ പറഞ്ഞുതരും.

Tuesday, 13 January 2015

SSLC I.T Model Exam Video Tutorials and Theory Notes

വാക്കുകളേക്കാളും വാചാലമാണ് ദൃശ്യങ്ങളെന്നാണല്ലോ.. അനേകം വാക്കുകളിലൂടെ മാത്രം അവതരിപ്പിക്കാന്‍ സാധിക്കുന്ന ഐ.ടി പാഠഭാഗങ്ങളെ റെക്കോഡു ചെയ്ത് അവയുടെ ലിങ്ക് അയച്ചിരിക്കുകയാണ് വിപിന്‍ മഹാത്മ സാര്‍. വെറുതെ കണ്ടിരുന്നാല്‍ പോലും ഐ.ടി മോഡല്‍ പരീക്ഷാ ചോദ്യങ്ങള്‍ എളുപ്പത്തില്‍ കുട്ടികളിലേക്ക് എത്തിക്കാന്‍ ഇവയ്ക്കു സാധിക്കും.

എസ്.എസ്.എല്‍.സി യ്ക്കു തയാറെടുക്കുന്ന കുട്ടികള്‍ക്ക് ഏറെ സഹായകമാകുന്ന ലിങ്കകളെ പരിചയപ്പെടുത്തുകയാണ് ഈ പോസ്റ്റില്‍


I.T Model Examination
Video Tutorial Series

By Vipin Mahatma


ഈ പോസ്റ്റ് പ്രയോജനപ്പെടുത്തുന്നവരുണ്ടെങ്കില്‍ അക്കാര്യം കമന്റ് രൂപേണ ചുവടെ സൂചിപ്പിക്കുകയാണെങ്കില്‍ പോസ്റ്റുകള്‍ തയാറാക്കുന്നവര്‍ക്ക് അതൊരു പ്രചോദനമാകും..

Notes 1
Notes 2
Notes 3
Notes 4
Notes 5
Notes 6
Notes 7


Introduction

Inkscape - Download

Tupi 2D Magic - Download

Open Office - Download

Geogebra - Download

Qgis - Download

Kompozer - Download

Python - Download

I.T Theory Questions - SSLC Model Exam By Subhash Soman, Bio Vision Blog

I.T Practical Questions -Supporting Files - SSLC Model Exam By Subhash Soman, Bio Vision Blog

SSLC I.T Revision Post (Last Updated on Feb:16)

Useful for Income Tax (Updated with Easy Tax 2015 and Relief calculating software)

(പോസ്റ്റിന്റെ അവസാനം, Easy Tax 2015ഉം Tax Relief Calculation softwareഉം ഉള്‍പ്പെടുത്തി അപ്‍ഡേറ്റ് ചെയ്തിട്ടുണ്ട്)
ഇൻകം ടാക്സ് അടച്ചു കഴിഞ്ഞാലും വീണ്ടും അടയ്ക്കാനുള്ള നോട്ടീസ് ചിലർക്ക് ലഭിക്കാറുണ്ട്.സ്ഥാപനത്തിൽ നിന്നും TDS റിട്ടേണ്‍ ഫയൽ ചെയ്യാതിരുന്നത് കൊണ്ടോ,ചെയ്തപ്പോൾ വന്ന തെറ്റുകൾ മൂലമോ ആവാം ഇത്. ഇതിനെന്താ പരിഹാരം? പതിവുപോലെ ഈ ചോദ്യങ്ങള്‍ക്ക് ലളിതവും സുവ്യക്തവുമായ മറുപടികളുമായി സുധീര്‍കുമാര്‍ സാറുണ്ട്. സംശയങ്ങളെല്ലാം കമന്റ് ചെയ്തോളൂ... ഇൻകം ടാക്സ് അടച്ച PAN കാർഡുള്ള ഏതൊരു വ്യക്തിക്കും ഒരു വര്ഷം ശമ്പളത്തിൽ നിന്നും കുറച്ചോ ബാങ്കിൽ അടച്ചോ PAN നമ്പറിൽ ക്രെഡിറ്റ്‌ ചെയ്യപ്പെട്ട ടാക്സ് എത്രയെന്നു കൃത്യമായി അറിയാൻ ഇൻകം ടാക്സ് ഡിപ്പാർട്ട്മെൻറ് സൗകര്യമൊരുക്കിയിട്ടുണ്ട്. TRACES ൽ നിന്നും കിട്ടുന്ന 'Tax Credit Statement' അല്ലെങ്കിൽ 'Form 26AS' വഴി നമുക്ക് ഇത് അറിയാൻ കഴിയും. നമ്മുടെ PAN നമ്പറിൽ ബാങ്ക് വഴി അടച്ചതോ TDS വഴി അടച്ചതോ ആയ മുഴുവൻ തുകയുടെ വിവരങ്ങളും ഇതിൽ ലഭ്യമാണ്. കൂടാതെ Default ഉണ്ടെങ്കിൽ അതും അധികം അടച്ച ടാക്സ് തിരിച്ചു നൽകിയ വിവരങ്ങളും ഇതിൽ നിന്നും മനസ്സിലാക്കാം.
ഇൻകം ടാക്സ് റിട്ടേണ്‍ ഫയൽ ചെയ്യുന്ന 'E Filing Portal' വഴി Form 26 AS എടുക്കാൻ കഴിയും.
നേരത്തെ ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ ആദ്യം ഇതിൽ രജിസ്റ്റർ ചെയ്യണം.രജിസ്റ്റർ ചെയ്യുന്നതെങ്ങിനെ എന്ന് ഇൻകം ടാക്സ് റിട്ടേണ്‍ ഇ ഫയലിങ്ങിനെ കുറിച്ചുള്ള പോസ്റ്റിൽ വിവരിച്ചിട്ടുണ്ട്. അത് വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ "E Filing Portal" തുറക്കുക.

E Filing Portal ൽ എത്താൻ ഇതിൽ ക്ലിക്ക് ചെയ്യുക.

ഹോം പേജിലുള്ള "View Form 26 AS" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.അപ്പോൾ ലോഗിൻ ചെയ്യാനുള്ള പേജ് തുറക്കും.

ഇതിൽ User ID (PAN Number), Password, ജനന തിയ്യതി എന്നിവ ചേർത്ത് ചുവടെയുള്ള ചിത്രത്തിൽ കാണുന്ന Verification Code താഴെയുള്ള കള്ളിയിൽ അടിച്ച് "Login' ക്ലിക്ക് ചെയ്യുക. ഇതോടെ നമ്മുടെ PAN നമ്പറിൽ ലോഗിൻ ചെയ്യപ്പെടും.
ഈ പേജിൽ ഇടതുവശത്ത് കാണുന്ന "View Form 26 AS (Tax Credit)" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ പുതിയൊരു പേജിലെത്തുന്നു.
ഇതിൽ കാണുന്ന "Confirm" ക്ലിക്ക് ചെയ്യുന്നതോടെ നാം "TRACES" ലെ 26 AS പേജിലെത്തുന്നു. അതിൽ ഒരു പക്ഷെ "Attention Tax Payer" എന്ന വിൻഡോ ഉണ്ടാവും.
ഉണ്ടെങ്കിൽ, അതിനു താഴെയുള്ള "I agree ..............." എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് "Proceed" അമർത്തുക. അതോടെ ആ വിൻഡോ മാറിക്കൊള്ളും.
ഈ പേജിൽ താഴെയുള്ള "View Tax Credit (26 AS)" ക്ലിക്ക് ചെയ്യുക. ഇതോടെ നമ്മുടെ Form 26 AS പേജ് തുറക്കുന്നു.
ഇതിൽ "Assessment Year", സെലക്ട്‌ ചെയ്ത് "View/ Download" ക്ലിക്ക് ചെയ്യുക. അതോടെ ആ സാമ്പത്തിക വർഷത്തിൽ അടച്ച ടാക്സിന്റെ വിവരങ്ങൾ ആ പേജിൽ താഴെ ദൃശ്യമാകും. ഇതിൽ Part A എന്ന ഒന്നാമത്തെ പട്ടികയിൽ നമ്മുടെ ശമ്പളത്തിൽ നിന്നും കുറച്ച ടാക്സിന്റെ വിവരങ്ങൾ കാണാം. ഈ പട്ടികയിലെ ആദ്യ കോളത്തിലെ "+" ചിഹ്നം ക്ലിക്ക് ചെയ്‌താൽ ഓരോ മാസത്തിലും കുറച്ച ടാക്സ് പ്രത്യേകം കാണാം.
ഏറ്റവും അടിയിലുള്ള "Part G" പരിശോദിച്ചാൽ TDS Defaults ഉണ്ടെങ്കിൽ അതും കാണാൻ സാധിക്കും. ഇൻകം ടാക്സ് റിട്ടേണ്‍ സമർപ്പിക്കുന്നതിനു മുമ്പ് Form 26 AS പരിശോധിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
Sudheer Kumar TK
sudeeeertk@gmail.com
phone ; 9495050552
Easy Tax 2015
Tax Relief Calculating Software

Saturday, 10 January 2015

SSLC-2015 A Kasargod DIET Attempt

പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന പത്താംക്ലാസ് കുട്ടികള്‍ക്കായി, എറണാകുളം, പാലക്കാട്, വയനാട് ജില്ലകളില്‍ നിന്നൊക്കെ പ്രത്യേക പഠന മൊഡ്യൂളുകള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍, ജില്ലാപഞ്ചായത്തുകളും ഡയറ്റുകളുമൊക്കെ പ്രസിദ്ധീകരിക്കുകയും, ആയതുകളുടെ പ്രയോജനങ്ങള്‍ ധാരാളം കുട്ടികള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുകയുണ്ടായി. അത്തരത്തിലൊരു മാതൃകാപരമായ പ്രവര്‍ത്തനം ഇപ്പോള്‍ കേരളത്തിന്റെ വടക്കേ അറ്റത്തുനിന്നും പ്രസിദ്ധീകൃതമായിരിക്കുന്നു.
കാസറഗോഡ് ജില്ലാ വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തില്‍ 2014-15 അധ്യയന വര്‍ഷം എസ്.എസ്. എല്‍.സി പരീക്ഷ വിജയ ശതമാനവും ഗുണ നിലവാരവും ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ പഠന പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി ഇംഗ്ലീഷ്, ഹിന്ദി, സാമൂഹ്യ ശാസ്ത്രം, ഫിസിക്സ് , കെമിസ്ട്രി, ബയോളജി ഗണിതം എന്നീ പാഠ ഭാഗങ്ങളിലെ പ്രധാന ആശയങ്ങള്‍ ഉള്‍പ്പെടുത്തി ഡയറ്റ് കാസറഗോഡ് തയ്യാറാക്കിയതാണ് ഈ പഠന സഹായി. ആവശ്യമായ മുന്നൊരുക്കങ്ങള്‍, കൂട്ടിചേര്‍ക്കലുകള്‍ വിശദീകരണങ്ങള്‍ എന്നിവ നടത്തിയാല്‍ റിവിഷന്‍ സമയത്ത് ഈ പഠന സഹായി വളരെ ഉപകാരപ്രദമാകും .കുട്ടികള്‍ക്ക് സംശയങ്ങള്‍ കമന്റുകളിലൂടെ രേഖപ്പെടുത്താവുന്നതാണ്.
ENGLISH



HINDI



SOCIAL SCIENCE



PHYSICS



CHEMISTRY



BIOLOGY



MATHS


Thursday, 8 January 2015

LSS-USS 2014-ONLINE REGISTRATION A USER GUIDE


LSS / USS / Screening Test എന്നിവയ്ക്കായി സ്കൂളുകളില്‍ നിന്നും ഇത്തവണ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ചെയ്യേണ്ടതുണ്ട്. ഇടുക്കി ജില്ലയില്‍ നിന്നുള്ള അധ്യാപകനായ ശ്രീ ജോര്‍ജ്ജ് കുട്ടി സാറാണ് ഈ സംവിധാനത്തിന്റെ ശില്പി. എഇഒ മാരും സ്കൂളുകാരും ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ വളരേ വിശദമായിത്തന്നെയാണ് ചേര്‍പ്പുളശ്ശേരി എഇഒ ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് ആയ ശ്രീ ഉണ്ണികൃഷ്ണന്‍ സാര്‍ തയ്യാറാക്കി നല്‍കുന്നത്. അദ്ദേഹത്തിന്റെ ഇ മെയില്‍ : unni9111 at gmail dot com. കഴിഞ്ഞ വര്‍ഷത്തേതുപോലെ ഈ വര്‍ഷവും LSS/USS/Screening Test എന്നിവക്കായി കുട്ടികളെ രജിസ്റ്റര്‍ ചെയ്യേണ്ടത് ഓണ്‍ലൈന്‍ വഴിയാണ്. കേരള പരീക്ഷാ ഭവന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ആയതിനുള്ള സൗകര്യം തയ്യാറായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സോഫ്റ്റ് വെയര്‍ തയ്യാറാക്കിയ ശ്രീ ജോര്‍ജ് കുട്ടി സാര്‍ (ഇടുക്കി) തന്നെയാണ് ഈ വര്‍ഷവും സോഫ്റ്റ് വെയര്‍ തയ്യാറാക്കിയത്. പരീക്ഷാ തീയ്യതികളും മറ്റ് കാര്യങ്ങളും നോട്ടിഫിക്കേഷനില്‍ വിശദമാക്കിയിരിക്കുന്നു.
ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പ്രധാനമായും 2 തലമാണുള്ളത്. 1.എ.ഇ.ഓ.തലം.2.സ്കൂള്‍തലം. കുട്ടികളുടെ രജിസ്ട്രേഷന്‍ നടത്തുന്നത് അതാത് സ്കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ തന്നെയാണ്.എന്നാല്‍ ഇതിനുള്ള സജ്ജീകരണം എ.ഇ.ഒമാര്‍ ആദ്യം നടത്തിക്കൊടുക്കേണ്ടതുണ്ട്.

സാങ്കേതികം
മോസില്ല ഫയര്‍ ഫോക്സ് ബ്രൗസറാണ് ഓണ്‍ലൈനായി ഡാറ്റ എന്റര്‍ ചെയ്യുന്നതിന് കൂടുതല്‍ സൗകര്യം. ഇതിനനുസരിച്ചാണ് സോഫ്റ്റ് വെയര്‍ തയ്യാറാക്കിയത് എന്നതിനാലാണ് ഇത്. ഇത് വിന്‍ഡോസിലും ലിനക്സിലും ലഭ്യമാണ്.ഏറ്റവും പുതിയ വെബ് ഡിസൈനിങ്ങ് ടെക്നോനളജി (CSS 3 etc) ഉപയോഗിച്ചിരിക്കുന്നതിനാല്‍ ബ്രൗസര്‍ അപ്ഡേറ്റ് ചെയ്യണം. വിന്‍ഡോസില്‍ ഫയര്‍ ഫോക്സ് എടുത്ത് ഹെല്‍പ് മെനു എടുത്താല്‍ തന്നെ അപ്ഡേറ്റ് ആകും. ലിനക്സില്‍ (IT@School Ubuntu) ടെര്‍മിനലില്‍ താഴെ പറയുന്ന കമാന്‍ഡ് നല്‍കിയാല്‍ മതിയാകും.(റൂട്ട് പാസ് വേഡ് നല്‍കേണ്ടിവരും)
sudo apt-get update
sudo apt-get install firefox



എ.ഇ.ഓ മാര്‍ ചെയ്യേണ്ടത്


1. ഇവിടെ ക്ലിക്ക് ചെയ്താല്‍ രജിസ്ട്രേഷന്‍ സൈറ്റില്‍ പ്രവേശിക്കാം.


നോട്ടിഫിക്കേഷന്‍ തുടങ്ങിയ വിവരങ്ങള്‍ ഇവിടെ ലഭിക്കും.


മുകളില്‍ വലതു മൂലയിലെ Sign in ക്ലിക്ക് ചെയ്യുക.ലോഗിന്‍ പേജിലെത്തും.



യൂസര്‍ നെയിമായി AEOXXX(AEO എന്നതിന്റെ കൂടെ എ.ഇ.ഒ.കോഡ് കൂടി കൊടുക്കുക.ആകെ 6 കാരക്റ്റര്‍ )ആദ്യമായി കയറുന്നതിന് പാസ് വേഡ് അതുതന്നെ.(ഇവിടെ യൂസര്‍നെയിമില്‍ AEO എന്നത് കാപ്പിറ്റലോ സ്മാളോ ലെറ്റര്‍ ആകാം.എന്നാല്‍ പാസ് വേഡില്‍ ആദ്യം കാപ്പിറ്റല്‍ തന്നെ വേണം. പിന്നീട് മാറ്റിയാല്‍ അത് ഉപയോഗിക്കാം . പാസ് വേഡ് എങ്ങനെയാണോ സെറ്റ് ചെയ്തത് അതേ കേസ് (UPPER CASE/LOWERCASE(CAPITAL/SMALL))ഉപയോഗിക്കണം.

പുതിയ വിന്‍ഡോയിലെത്താം.അവിടെ പാസ് വേഡ് മാറ്റണം.



അവിടെ യൂസര്‍ നെയിം കൊടുക്കുക. പുതിയ പാസ് വോഡ് കൊടുക്കുക. അത് തന്നെ വീണ്ടും കൊടുക്കുക. Current Password എന്നതില്‍ ആദ്യത്തെ പാസ് വേഡ് തന്നെ കൊടുക്കുക.ചെയ്ഞ്ച് പാസ് വേഡില്‍ ക്ലിക്ക് ചെയ്താല്‍ പാസ് വേഡ് മാറും.



ഇപ്രാവശ്യം അഡ്മിനിസ്ട്രേറ്റീവ് പാസ് വേഡ് കൂടിയുണ്ട്. ആയത് പിന്നീട് പറയാം.(എ.ഇ.ഒ.വിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയിരിക്കുന്നു. ആയത് പ്രയോഗിക്കാന്‍ ഇത് വേണ്ടിവരും) ഹോം പേജില്‍ എത്തിയാല്‍ സബ് ജില്ലയിലെ സ്കൂളുകളുടെ വിവരം കാണാം.



ഇവിടെ മെനു ശ്രദ്ധിക്കുക. Control Panel അവസാനം പറയാം.Change Password എന്നത് പാസ് വേഡ് മാറ്റാനുള്ളതാണ്.നമുക്ക് വേണ്ടത് Registration1 എന്നതാണ്.അവിടെ ക്ലിക്ക് ചെയ്യുക.



ഇവിടെ സ്കൂളുകള്‍ എയ്ഡഡ് /ഗവ/അണ്‍ എയ്ഡഡ് ആണോ എന്നതും ഓരോ സ്കൂളിലും ഓരോ പരീക്ഷക്കും സെന്റര്‍ ഉണ്ടോ എന്നതും ആ സ്കൂളുകളിലെ സ്റ്റാന്‍ഡേഡ് എന്നിവ സെറ്റ് ചെയ്യേണ്ടതാണ്.ഇതിനായി നേരത്തെ തയ്യാറാക്കിയ spread sheet (മുന്‍പ് ഞാന്‍ അയച്ചിട്ടുണ്ട്) ഉപകരിക്കും. അപ്ഡേറ്റ് ചെയ്തതിനുശേഷം അപ്ഡേറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഏറ്റവും താഴെ കാണുന്ന റിപ്പോര്‍ട്ട് ബട്ടണ്‍ എടുത്ത് എ.ഇ.ഓ മാര്‍ പരിശോധിച്ചതിനുശേഷം മാത്രം ഇടത്തേ അറ്റത്തുള്ള make final ബോക്സില്‍ ടിക് ചെയ്തതിനുശേഷം വീണ്ടും അപ്ഡേറ്റ് ചെയ്യുക. മെയ്ക് ഫൈനല്‍ ചെയ്യുന്നതിനു മുന്‍പ് മാറ്റങ്ങള്‍ വരുത്താന്‍ കഴിയും . എന്നാല്‍ MAKE FINAL ടിക് ചെയ്ത് അപ്ഡേറ്റ് ചെയ്താല്‍ മാറ്റങ്ങള്‍ സാദ്ധ്യമല്ല. ശ്രദ്ധിക്കുക.

തുടര്‍ന്ന് Registration II വില്‍ (മുകളില്‍ മെനു) പോകുക. Registration I കംപ്ലീറ്റ് ചെയ്ത സ്കൂളുകളുടെ മാത്രമെ Registration II ചെയ്യാന്‍ കഴിയൂ.



ഇവിടെ ഓരോ സ്കൂളിന്റെയും പരീക്ഷാ സെന്‍ററുകള്‍ (പരീക്ഷാ സെന്റര്‍ ആയ സ്കൂളിന്റെ കോഡ്) ചേര്‍ത്ത് പഞ്ചായത്ത് കൂടി ചേര്‍ത്ത് പേജിന്റെ അവസാനം കാണുന്ന റിപ്പോര്‍ട്ട് എടുത്ത് പരിശോധിച്ച് ഫൈനലാക്കുക.എ.ഇ.ഒ.യുടെ പ്രധാന ജോലി തീര്‍ന്നു. Downloads മെനുവില്‍ ഇപ്പോഴുള്ളത് പ്രകാരം ഓരോ പരീക്ഷയുടെയും കണ്‍സോളിഡേറ്റഡ് റിപ്പോര്‍ട്ട് എടുക്കാം. ആയത് പലതരത്തില്‍ സോര്‍ട്ട് ചെയ്ത് അവിടെനിന്നെടുക്കാം.



ഇനി കംട്രോള്‍ പാനല്‍

ഹോം മെനുവില്‍ പോയി കംട്രോള്‍ പാനല്‍ എടുക്കുക.പാസ് വേഡ് നല്‍കണം. സെറ്റ് ചെയ്ത് പാസ് വേഡ് വീഡിയോ കോണ്‍ഫറന്‍സില്‍ പറഞ്ഞിട്ടുണ്ട്.ആദ്യം അത് എന്റര്‍ ചെയ്യുക.അപ്പോള്‍ പുതിയ വിന്‍ഡോ കാണാം. പാസ് വേഡ് മാറ്റുന്നതിനുള്ള നിര്‍ദ്ദേശം കാണാം. പാസ് വേഡ് മാറ്റുക. ഇത് വളരെ പ്രധാനമായ ഒരു പാസ് വേഡ് ആയതിനാല്‍ സുരക്ഷിതമായി സൂക്ഷിക്കക.



Change Administrator Password only എന്നതില്‍ ടിക് ഇടുന്നതിന് പ്രത്യേകം ശ്രദ്ധിക്കുക.
പാസ് വേഡ് മാറ്റിയതിനു ശേഷം ഹോമില്‍ പോയി കണ്‍ട്രോള്‍ പാനല്‍ വീണ്ടും എടുക്കുക. വീണ്ടും Administrator Password നല്‍കേണ്ടി വരും.(പുതുതായി സെറ്റ് ചെയ്തത്) . ഇവിടെ എ.ഇ.ഒ മാര്‍ക്കുള്ള പ്രത്യേക അധികാരം എങ്ങനെ ചെയ്യാം എന്നു കാണാം.ഇതില്‍ ഓരോന്നും വിശദമാക്കാം.
1.ഒരു പ്രത്യേക സ്കൂളിന്റെ പാസ് വേഡ് റീസെറ്റ് ചെയ്യാം.
2.ഇപ്പോള്‍ ബാധകമല്ല.(റിസള്‍ട്ട് എന്ട്രി സമയത്ത് ഉപയോഗിക്കാന്‍)
3.സ്കൂളുകളുല്‍ ചെയ്ത ഡാറ്റ് അബദ്ധവശാല്‍ തെറ്റായി കണ്‍ഫോം ചെയ്താല്‍ അതിന്റെ കണ്‍ഫര്‍മേഷന്‍ എടുത്തുകളയുന്നതിന്( പ്രധാനാദ്ധ്യാപകന്‍ ആവശ്യപ്പെട്ടാല്‍)(ഇവിടെ ഒരു കുട്ടിയുടെ മാത്രമായി അണ്‍ലോക്ക് ചെയ്യാന്‍ കഴിയില്ല. ആ സ്കൂളിലെ മുഴുവന്‍ കൂട്ടികളെയും റീസെറ്റ് ചെയ്ത് പ്രാധാനാദ്ധ്യാപകന്‍ മേണ്ട മാറ്റങ്ങള്‍ വരുത്തി അവിടെ നിന്നുതന്നെ കണ്‍ഫര്‍മേഷന്‍ ചെയ്യണം)
4.അടുത്തുവരുന്ന 6 ഓപ്ഷനുകള്‍ (പരീക്ഷാ സെന്‍ററുകള്‍ മാറ്റുന്നത് ഉള്‍പ്പടെ ) വളരെ കുറച്ച് മാത്രം വരുന്നതിനാല്‍ ഇപ്പോള്‍ ഒഴിവാക്കുന്നു.
5.ഏറ്റവും അവസാനത്തെ ഓപ്ഷന്‍ ( സ്കൂളുകള്‍ക്ക് പരീക്ഷക്ക് കുട്ടികളെ രജിസ്ട്രേഷന്‍ നടത്തുന്നതിന് അനുവാദം നല്‍കണം.ഇതിനായി മൊത്തം സ്കൂളുകള്‍ക്ക് ഒന്നിച്ചോ, ഓരോന്ന് വെവ്വേറെയായോ അനുവദിക്കാം) ഇവിടെ ശ്രദ്ധിക്കുക. ഹൈസ്കൂളുകള്‍ക്ക് സ്റ്റാന്‍ഡേഡ് അനുസരിച്ച് മാത്രം രജിസ്ട്രേഷന്‍ അനുമതി നല്‍കുക. ഏതു സമയത്തും എ.ഇ.ഒ.വിന് പെര്‍മിഷന്‍ റിവോക് ചെയ്യാം. ഇങ്ങനെ പെര്‍മിഷന്‍ നല്‍ക് കഴിഞ്ഞാല്‍ മാത്രമേ സ്കൂളുകള്‍ക്ക് ഡാറ്റ എന്‍ട്രി ചെയ്യാന്‍ കഴിയൂ. എ.ഇ.ഒ മാര്‍ സ്കൂളുകളുടെ സെറ്റിങ്ങുകള്‍ നടത്തുമ്പോള്‍ പെര്‍മിഷന്‍ റിവോക്ക് ചെയ്തിടുക. പ്രക്രിയ പൂര്‍ണ്ണമായതിനുശേഷം ഗ്രാന്റ് ചെയ്യുക.



8 മുതല്‍ 10 വരെയുള്ള ഹൈസ്കൂളുകള്‍ക്ക് ഈ പരീക്ഷകള്‍ക്ക് രജിസ്ട്രേഷന്‍ നടത്തേണ്ടതില്ല. അവരുടെ രജിസ്ട്രേഷന്‍ എ.ഇ.ഓ.മാര്‍ തന്നെ ഇത്തരം സ്കൂളുകളുടെ കാര്യം ഫൈനലൈസ് ചെയ്യേണ്ടതാണ്.


സ്കൂളുകളില്‍ ചെയ്യേണ്ടത്

ഇവിടെ ക്ലിക്ക് ചെയ്താല്‍ രജിസ്ട്രേഷന്‍ സൈറ്റില്‍ പ്രവേശിക്കാം.
സ്കൂളിന്റെ അടിസ്ഥാന സജ്ജീകരണങ്ങള്‍ എ.ഇ.ഒ ചെയ്തിട്ടുണ്ടാകും. സ്കൂളിലെ ലോഗിന്‍ ഇങ്ങനെ..
യൂസര്‍ നെയിം-SXXXXX(ആകെ 6 കാരക്റ്റര്‍ ആദ്യം ഇംഗ്ലീഷ് വലിയ അക്ഷരം എസ്. തുടര്‍ന്ന് സ്കൂള്‍ കോഡ്) പാസ് വേഡ് അതുതന്നെ നല്‍കുക.



പാസ് വേഡ് മാറ്റുക.



പുതിയ പേജിലെത്താം.



രജിസ്ട്രേഷന്‍ മെനു എടുക്കുക. അവിടെ ഇങ്ങനെ കാണാം.



This Site Does Not Accept Registration Now ആണ് കാണിക്കുന്നതെങ്കില്‍ എ.ഇ.ഒ സൈറ്റ് സജ്ജമാക്കല്‍ പ്രക്രിയ പൂര്‍ണമായിട്ടില്ലെന്ന് വേണം മനസ്സിലാക്കാന്‍. അതിനു പകരം SUBMIT എന്നാണ് സൈറ്റ് സജ്ജമായാല്‍ കാണിക്കേണ്ടത്.




സ്റ്റാന്‍ഡേഡ് & എക്സാം എന്നിടത്ത് പരീക്ഷ സെലക്റ്റ് ചെയ്യുക.(IV-LSS.VII-USS). Apply STGS എന്നിടത്ത് സ്ക്രീനിങ്ങ് ടെസ്റ്റിന് അപേക്ഷിക്കുന്നെങ്കില്‍ ടിക് ചെയ്യുക. എല്‍.എസ്.എസ് പരീക്ഷക്ക് സെലക്റ്റ് ചെയ്താല്‍ ഈ ഓപ്ഷന്‍ അതു പോലെത്തന്നെ ഫസ്റ്റ് ലാങ്ക്വേജ് എന്നിവ ഇനാക്റ്റീവ് ആകും.തുടര്‍ന്ന് അഡ്മിഷന്‍ നമ്പര്‍ (അക്കങ്ങള്‍ മാത്രം), പേര് എന്നിവ എന്റര്‍ ചെയ്ത് മറ്റുളളവ സെലക്റ്റ് ചെയ്യുക. ഐ.ഇ.ഡി കുട്ടിയാണെങ്കില്‍ Whether CWSN എന്നത് സെലക്റ്റ് ചെയ്യണം.ഇങ്ങനെ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞ് പേജ് റീലോഡ് ചെയ്താല്‍ താഴെ കാണുന്ന കോളങ്ങളില്‍ ലിസ്റ്റ് ആക്കി കാണാം.അവിടെ വീണ്ടും തെറ്റുകള്‍ തിരുത്താം. അപ്ഡേറ്റ് ചെയ്തതിനുശേഷം ഏറ്റവും താഴെ (ആ പേജിന്റെ )റിപ്പോര്‍ട്ട് എടുത്ത് ഒത്തുനോക്കി മെയ്ക് ഫൈനല്‍ കൊടുത്ത് അപ്ഡേറ്റ് ചെയ്യുക.ഡൗണ്‍ലോഡ് പേജില്‍ ലഭിക്കുന്ന Final Report ആണ് എ. ഇ. ഒ. ക്ക് നല്‍കേണ്ടത്. തെറ്റ് തിരുത്തുവാനുള്ള പരിശോധനക്ക് ഉപയോഗിക്കേണ്ട റിപ്പോര്‍ട്ട് സ്കൂളിന്റെ രജിസ്ട്രഷന്‍ പേജിന്റെ Footer ല്‍ Get a Report എന്ന ലിങ്കു വഴി ലഭ്യമാക്കിയിരിക്കുന്നു.ഡൗണ്‍ലോഡ്സ് എന്ന മെനുവില്‍ നിന്നും റിപ്പോര്‍ട്ട് എടുക്കാം. എ.ഇ.ഒ.യില്‍ കൊടുക്കേണ്ടത് ഈ റിപ്പോര്‍ട്ട് ആണ്.




ഹോം പേജില്‍ മുകളില്‍ കാണുന്ന പോലെയുള്ള ഭാഗത്ത് ടിക് ചെയ്ത് സബ്മിറ്റ് ചെയ്തതിനുശേഷം ഫിനിഷ് ചെയ്ത് ഡൗണ്‍ലോഡ് മെനുവില്‍ പോയി റിപ്പോര്‍ട്ട് എടുത്ത് എ.ഇ.ഒ.യില്‍ കൊടുക്കുക.പാസ് വേഡ് മറന്നുപോകുകയോ, ഡാറ്റ എന്‍ട്രി നടത്താന്‍ കഴിയാതിരിക്കുകയോ അബദ്ധവശാല്‍ കണ്‍ഫേം ചെയ്യുകയോ ചെയ്താല്‍ ഉടനെ എ.ഇ.ഓ. യെ സമീപിക്കുക.